ശ്യാം :ഉപദ്രവിച്ചാൽ…..!!!
കുട്ടൻ :കുളക്കടവിൽ നീ അനുഭവിച്ചത് നല്ല ഓർമ്മ ഉണ്ടല്ലോ.. അന്ന് നിന്നെ രക്ഷിക്കാൻ അവൾ ഉണ്ടായിരുന്നു. എന്നാൽ ഇന്ന് അവൾ എനിക്ക് കാൽ ചുവട്ടിലെ ചെരുപ്പിന് സമം ആണ്. അതുകൊണ്ട് ഇനി നീ നാട്ടിൽ പോയി കാര്യങ്ങൾ വളച്ചു ഒടിച്ചു അവരെ അറിയിക്കാൻ ആണെങ്കിൽ ഒന്നുകിൽ നീ പിന്നെ ആ നാട്ടിൽ നിന്ന് തിരികെ വരില്ല… അല്ലെങ്കിൽ നീ ഇവിടെ നിന്ന് അങ്ങോട്ടു പോകില്ല…
ശ്യാം :എടാ ചിരി ആണ് വരുന്നത് എനിക്ക് നിന്റെ ഭീഷണി കേൾക്കുമ്പോൾ…
കുട്ടൻ അവന്റെ മുൻപിലേക്ക് വന്നു എന്നിട്ട് ആ കണ്ണിലേക്കു നോക്കി പറഞ്ഞു…
കുട്ടൻ :ഞാൻ ഇപ്പോൾ സർവവും നഷ്ട്ടപെട്ടവൻ ആണ് ജീവിക്കാൻ സമ്മതിക്കില്ല എന്ന് നീയൊക്കെ നിർബന്ധം പിടിച്ചാൽ…. ഉറപ്പായും നീ എന്റെ തനി സ്വരൂപം കാണും… ഒരു ദാക്ഷണ്യം ഇല്ലാത്ത രീതിയിൽ ഞാൻ അത് ചെയ്യും….
അവന്റെ ആ ഒരു പറച്ചിലിൽ ശ്യാമിന്റെ ഉള്ളൊന്ന് കാറി.. അവൻ അറിയാതെ ഉമിനീർ ഇറക്കി…. പിന്നെ തിരിച്ചു അവനോട് ഒന്നും സംസാരിക്കാൻ ശ്യാം തയ്യാറായില്ല… കുട്ടൻ തിരിഞ്ഞു നടന്നു പോകുന്നത് അവൻ നോക്കി നിന്നു.
അന്ന് രാത്രി ശ്യാമിന്റെ ഫ്ലാറ്റിൽ അവൻ അസ്വസ്ഥത കാണിക്കുന്നത് നന്ദിനി ശ്രദ്ധിച്ചു…
നന്ദിനി :എന്തുപറ്റി ശ്യാം ചേട്ടാ….
ശ്യാം :ഇന്നൊരു സംഭവം ഉണ്ടായി ഓഫീസിൽ…
നന്ദിനി :എന്താ എന്ത്പറ്റി…!
ശ്യാം :നിന്റെ മുറ ചെറുക്കൻ തന്നെ പ്രശ്നം….
നന്ദിനി :കുട്ടേട്ടനോ….!
ശ്യാം :ആഹ്ഹ് അവൻ തന്നെ….
നന്ദിനി :കാര്യം പറ….എന്താ ഉണ്ടായത്…!