ശ്യാം :ഒന്നും ഇല്ലങ്കിൽ ഞാനും ഇപ്പോൾ നിന്റെ കുടുംബത്തിൽ തന്നെ ഒരാൾ അല്ലേടാ…
കുട്ടൻ :എടാ പട്ടി കഴുവേർടാ മോനെ… നീ അതാണോ എന്നോട് ചെയ്തിട്ടുള്ളത്. എല്ലാം അറിഞ്ഞിട്ടും എന്റെ കൂടെ നിന്നിട്ടും എന്നെ നീ മനസ്സിൽ ആക്കിയില്ല. നിനക്ക് അറിയാല്ലോ ഈ ബാംഗ്ലൂർ എനിക്ക് മാറ്റാരുമായി ഇത്രയും കമ്പനി ഇല്ലെന്നു… ഞാൻ നിന്നെ മാത്രം ആയിരുന്നു വിശ്വസിച്ചിരുന്നത് എന്ന്.. നീ ഒരിക്കൽ എങ്കിലും എന്നോട് എല്ലാം തുറന്നു പറയാമായിരുന്നു.. അവസാനം എന്റെ വായിൽ തന്നെ വന്നു കേറി… പിന്നെ നീയും അവളും കൂടി എന്നോട് എന്തൊക്കെ ക്രൂരത ആണ് കാണിച്ചത്….
ശ്യാം :എടാ അത് നീ എന്നെ പറ്റി അങ്ങനെ ഒക്കെ പറഞ്ഞപ്പോ ആ ദേഷ്യത്തിൽ അങ്ങനെ പറഞ്ഞു പോയത് ആണ്. ഞാൻ വേണേൽ നിന്റെ കാല് പിടിക്കാം….
കുട്ടൻ :നീ ഒരു മൈരും പിടിക്കേണ്ട….
അവന്റെ വായിൽ നിന്നു ഒരിക്കലും അങ്ങനെ ഒക്കെ വരാത്തത് ആണ്. അത് കേട്ടപ്പോൾ ശ്യാമിന് തന്നെ അതിശയം തോന്നി…
ശ്യാം :നിന്റെ തീരുമാനം ഉറച്ചത് ആണോ…!
കുട്ടൻ :അതേ….!!!
ശ്യാം :അങ്ങനെ ആണെങ്കിൽ എനിക്ക് നാട്ടിൽ വരെ ഒന്ന് പോകേണ്ടി വരും…
കുട്ടന് അവൻ പറഞ്ഞതിന്റെ കാര്യം മനസ്സിൽ ആയി.. ദേഷ്യം കൊണ്ട് അവൻ ശ്യാമിന്റെ മുഖത്തേക്ക് നോക്കി…
കുട്ടൻ :നമ്മളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ആണ് അന്ന് ഞാൻ നിങ്ങളുടെ കൂടെ എല്ലാത്തിനും കൂട്ട് നിന്നത്… അത് നിങ്ങൾ പറയും പോലെ ഞാൻ നിന്നു… നിനക്ക് എല്ലാം സ്വന്തമായി ഇനി നീ എന്നേ ആ പെരു പറഞ്ഞു ഉപദ്രവിക്കരുത്….