ശ്യാമിന് നല്ല ദേഷ്യം കയറി വന്നു എങ്കിലും അവൻ കസേരയിൽ പിടിച്ചു ദേഷ്യം അടക്കി…
എം ടി :ഇപ്പോൾ ഞാൻ ചോദിക്കുന്നില്ല നാളെ ആലോചിച്ചു നിങ്ങൾ ഒരുത്തരം പറഞ്ഞാൽ മതി…. നൗ യൂ ക്യാൻ ലീവ്… താങ്ക് ഫോർ കമിങ്…
കുട്ടൻ :താങ്ക് യൂ സാർ…
ശ്യാം :താങ്ക് യൂ സർ….
കുട്ടൻ പുറത്തേക്ക് ഇറങ്ങി പോകുമ്പോൾ ശ്യാം അവന്റെ കൂടെ ചെന്ന് മെല്ലെ സംസാരിക്കാൻ നോക്കി…
ശ്യാം :ടാ ഒന്ന് നിൽക്കു ഞാൻ ഒന്ന് പറയട്ടെ…
കുട്ടൻ ഒന്നും മിണ്ടാതെ നടന്നു. പക്ഷേ ശ്യാം അവന്റെ മുന്നിൽ കയറി നിന്നു…
ശ്യാം :ഞാൻ പറയുന്നത് കേട്ടിട്ട് നീ പോയാൽ മതി….
കുട്ടൻ :എനിക്ക് നിൽക്കാൻ താല്പര്യം ഇല്ലെങ്കിലോ…. ശ്യാമേ നീ മുന്നിൽ നിന്ന് മാറു….
ശ്യാം :എടാ ശെരി ആണ് ഞാൻ നിന്നോട് ചെയ്തത് തെറ്റ് ആണ്.. പക്ഷേ ഇപ്പോൾ ഞാൻ പറയാൻ പോകുന്നത് നീ ഒന്ന് കേട്ടിട്ട് മതി ഈ തുള്ളൽ ഒക്കെ…
കുട്ടൻ :ഇത്രയും ഞാൻ കേട്ടു അനുസരിച്ചു ഇനി എന്താ ഞാൻ കേൾക്കേണ്ടത് പറ….
ശ്യാം :നീ എന്തായാലും ഉടനെ തന്നെ പുറത്ത് പോകും നിന്റെ കൂടെ നന്ദിനി ഉണ്ടെന്ന് നിന്റെ വീട്ടുകാരും കരുതും. എല്ലാം ഒരു അഡ്ജസ്റ്റ്മെന്റ് ആണെന്ന് നമുക്ക് മാത്രമെ അറിയുള്ളു….
കുട്ടൻ :അതിന്….
ശ്യാം :പുറത്ത് പോകുന്ന നിനക്ക് ഇനി എന്തിനാടാ ഈ പൊസിഷൻ അത് എനിക്ക് തന്നു കൂടെ…
കുട്ടൻ :സാധ്യമല്ല… ഞാൻ പോകും വരെ ആ പോസ്റ്റിൽ ഇവിടെ തന്നെ കാണും….
ശ്യാം :ഓഹോ അപ്പോൾ നീ എന്നോട് പക വീട്ടാൻ ആണല്ലേ പ്ലാൻ…
കുട്ടൻ :അതേ… എന്തെ നിനക്ക് വല്ലോം പറയാൻ ഉണ്ടോ….