കുട്ടൻ ചിരിച്ചു കൊണ്ട് ആണ് അതിനു മറുപടി പറഞ്ഞു..
കുട്ടൻ :എടാ ഞാൻ പറഞ്ഞില്ലേ ഇവിടെ കിടന്നു നെകളിപ്പ് കാണിച്ചാൽ കൈയും കാലും ഒക്കെ തിരിയും…
ശ്യാം :അയ്യോ അനുഭവിച്ചു അറിഞ്ഞു. സത്യം പറ നിന്റെ വീട്ടിൽ ചാത്തൻ സേവ വല്ലോം ഉണ്ടോ….
കുട്ടൻ ഇതെല്ലാം ചിരിച്ചു കൊണ്ടാണ് കേട്ട് ഇരുന്നത്…! വേദന കുറച്ചു കുറഞ്ഞപ്പോൾ അവൻ മെല്ലെ കുട്ടന്റെ കൈയിൽ പിടിച്ചു എഴുന്നേറ്റു.. കാല് ഊനുമ്പോൾ നല്ല പോലെ വേദന കാലിന്റെ മുട്ടിനു താഴെ അനുഭവപെട്ടു. നേരെ മുകളിലേക്ക് നോക്കിയപ്പോൾ ഇത്രയും പടിക്കെട്ട് മുകളിൽ വരെ കയറണം എന്ന ചിന്തയിൽ കുട്ടനെ നോക്കി..
ശ്യാം :നിന്റെ മുത്തശ്ശനോട് പറഞ്ഞു എന്നാൽ പിന്നെ ആയിരത്തി എട്ടു ആക്കി പളനി മല ആക്കിയാൽ പോരാരുന്നോ…
ശ്യാമിന്റെ സംസാരം കുട്ടനെ ചിരിപ്പിച്ചു കൊണ്ടേ ഇരുന്നു. കുട്ടന്റെ തോളിൽ കൈ വെച്ച് ഉന്തി ഉന്തി ശ്യാം മുകളിലേക്ക് കയറി. ഇത്രയും വലിയ കുളം ഉണ്ടാക്കി വെച്ചിട്ട് പായൽ ഒന്ന് തൂത്തു കളയാൻ ആരുമില്ല..
ശ്യാം പറയുന്നത് കേട്ട് വീണ്ടു വീണ്ടും കുട്ടന് ചിരി വന്നു. ഒടുവിൽ അവർ രണ്ടാളും ഒരു വിധം മുകളിൽ എത്തി ഇനി വീട് വരെ നടക്കണം. തീരെ കാലു വയ്യാത്തത് കൊണ്ട് അവൻ അല്പനേരം ഇരുന്നു ശേഷം വീണ്ടും നടക്കാൻ തുടങ്ങി. കുട്ടന്റെ സഹായം ഇല്ലാതെ ശ്യാമിന് തീരെ നടക്കാൻ പറ്റുന്നില്ലായിരുന്നു.
കുട്ടൻ :അങ്ങോട്ട് കാവടി തുള്ളി പോയപോലെ തോന്നി ഇങ്ങോട്ട് ഞൊണ്ടി വരുമെന്ന്…
ശ്യാം :ആ നിന്റെ ആസ്ഥാനത്തെ കോമഡി…
ഒടുവിൽ ഒരു വിധം ശ്യാമും കുട്ടനും വീടിന്റെ ഉമ്മറത്തു എത്തി. മുത്തശ്ശൻ അവിടെ ഇരിപ്പുണ്ടായിരുന്നു…