എം ഡി : ഹായ് ഗുഡ് മോർണിംഗ്… പ്ലീസ് സിറ്റ്…
തിരിച്ചു രണ്ടു പേരും ഗുഡ് മോർണിംഗ് പറഞ്ഞു..
രണ്ടാളും ഇരുന്നു….
എം ടി :എനിക്ക് നിങ്ങളോട് രണ്ടാളോടും കുറച്ചു സംസാരിക്കാൻ ഉണ്ട്…
ശ്യാം :സർ പറഞ്ഞോളൂ….
എം ടി :ഞങ്ങൾക്ക് എല്ലാം അറിയാം നിങ്ങൾ രണ്ടാളും നല്ല പെർഫോമർ ആയിരുന്നു എന്നുള്ളത്… ഈ കമ്പനിയിൽ നിങ്ങൾ രണ്ടാളും ഉണ്ടാക്കിയ പ്രോഫിറ്റ് മറ്റൊരു എംപ്ലോയീസ് കൊണ്ടും ഉണ്ടാക്കാൻ പറ്റിയിട്ടില്ല… യാതൊരു ടെൻഷൻ ഇല്ലാതെ കാര്യങ്ങൾ ഡീൽ ചെയ്യാനും പറഞ്ഞ സമയ പരിധിക്കുള്ളിൽ കാര്യങ്ങൾ ചെയ്തു തീർക്കുവാനും നിങ്ങൾക്ക് കഴിവുണ്ട് എന്ന് തെളിയിച്ചവർ ആണ്… നിങ്ങളുടെ രണ്ട് പേരുടെയും പ്രമോഷൻ നമ്മൾ ലോക് ഡൌൺ മുൻപ് തന്നെ പറഞ്ഞിരുന്നതും ആണ്…പക്ഷേ എങ്ങനെ പറഞ്ഞു തുടങ്ങണം എന്ന് എനിക്ക് അറിയില്ല..
കുട്ടൻ :സർ പറഞ്ഞു കൊള്ളൂ….
എം ടി : നിങ്ങൾ രണ്ട് പേരും എക്സിക്യൂട്ടീവ് ലെവൽ ആണ്.. ഇപ്പോഴത്തെ സാഹചര്യം അനുസരിച്ചു നമുക്ക് ഒരാളെ മാനേജർ സ്ഥാനത്തേക്ക് വിടാൻ കഴിയുക ഉള്ളു… നമ്മുടെ മറ്റുള്ള കമ്പനികൾ തത്കാലം എക്സിക്യൂട്ടീവ് ലെവൽ ആൾക്കാർ വർക്ക് ചെയ്താൽ മതി… ഇത് ഒരു ബോർഡ് എടുത്ത തീരുമാനം ആണ്. അതുകൊണ്ട് നിങ്ങളിൽ ഒരാൾക്ക് മാനേജർ സ്ഥാനം കിട്ടും ഒരാൾ സീനിയർ എക്സിക്യൂട്ടീവ് ആയി മാറുകയും ചെയ്യും. പോയിന്റ് അനുസരിച്ചു ബോർഡ് എടുത്തിരിക്കുന്ന തീരുമാനം മാത്രം ആണ് ഇനി ഞാൻ പറയാൻ പോകുന്നത്… Mr. ഉണ്ണി കൃഷ്ണൻ ആണ് മാനേജർ സ്ഥാനം ലഭിക്കുക… ഇനി നിങ്ങൾക്ക് വേണമെങ്കിൽ അത് എങ്ങനെ വേണമെങ്കിൽ മാറ്റം കാരണം നിങ്ങൾ ഫ്രണ്ട്സ് ആയത് കൊണ്ട് തന്നെ.. ഓപ്പൺ ആയി സംസാരിക്കാൻ പറ്റും തീരുമാനം എടുക്കാൻ പറ്റും…