ശ്യാം :എന്താ….
കുട്ടൻ :മുത്തശ്ശൻ എല്ലാരും താഴത്തെ മുറിയിൽ ഇരുന്നു കാര്യം പറയുവാ.. മേമയുടെ കുട്ടികളെ നിന്റെ റൂമിൽ കൊണ്ട് കിടത്തി… എനിക്ക് എങ്ങോട്ടും പോകാൻ പറ്റില്ല…
ശ്യാം :ഉം അകത്തു വാ….
കുട്ടൻ അകത്തു വന്നപ്പോൾ നന്ദിനി മാറിലേക്ക് സാരി എടുത്തു മറയ്ക്കുന്നത് ആണ് കണ്ടത്. ശ്യാം അവളെ നോക്കി..
നന്ദിനി :എന്താ എന്ത്പറ്റി….
ശ്യാം :താഴെ മുറിയിൽ എല്ലാരും ഇരുന്നു സംസാരിക്കുക ആണെന്ന്…
നന്ദിനി :എന്താ കുട്ടേട്ടാ ഇത് ഞങ്ങളുടെ ആദ്യ രാത്രി അല്ലെ ഇവിടെ വന്നു ഇരുന്നാൽ ഞങ്ങൾ ഇനി എന്ത് ചെയ്യും. അപ്പുറത്തെ റൂമിൽ പോയി കൂടെ…
കുട്ടൻ : അപ്പുറത്തെ റൂമിൽ മേമയുടെ കുട്ടികൾ ഉണ്ട്. ഞാൻ അവിടെ ചെന്ന് ഇരുന്നാൽ പിള്ളേർ എങ്ങാനും രാത്രി ഞാൻ അവിടെ ആയിരുന്നു എന്ന് പറഞ്ഞാലോ…
നന്ദിനി ശബ്ദം താഴ്ത്തി പറഞ്ഞു…
നന്ദിനി :ശല്യം….
കുട്ടന് അത് വല്ലാതെ മനസ്സ് വേദന ഉണ്ടാക്കി…
നന്ദിനി എഴുന്നേറ്റു റൂമിന്റെ ഓരറ്റത്തു ഇരുന്ന പായ എടുത്തു കൊണ്ട് വന്നു കുട്ടൻ നിക്കുന്നിടത്തു തറയിലേക്ക് ഇട്ട് കൊടുത്തു… പട്ടിക്ക് എല്ലിൻ കഷ്ണം ഇട്ടു കൊടുക്കും പോലെ അവനു തോന്നി. എല്ലാ കാര്യത്തിനും അവൻ വേണമായിരുന്നു എന്നാൽ ഇപ്പോൾ അവനു വെറും പട്ടി വില. ആവശ്യം കഴിഞ്ഞു അവളുടെ തനി സ്വരൂപം തിരികെ വന്നു… താൻ ഇത്രയും നാൾ മനസ്സിൽ സ്നേഹിച്ചു കൊണ്ട് നടന്നത് ഇങ്ങനെ ഒരുത്തിയെ ആയിരുന്നു എന്ന് ഓർത്തപ്പോൾ സ്വയം പുച്ഛിച്ചു. അവൾ എടുത്തു എറിഞ്ഞ പായ കൈ കൊണ്ട് എടുത്തു മൂലയിലേക്ക് വിരിച്ചു കൊണ്ട് അവൻ മെല്ലെ കിടന്നു… ഭിത്തിയോട് അഭിമുഖം ആയി തിരിഞ്ഞു കിടന്നത് കൊണ്ട് ആകാം… പിന്നെ മറ്റൊരു സംസാരത്തിനും അവർ ഒരുങ്ങിയില്ല. തന്റെ പിറകിൽ കട്ടിലിൽ ചിരിച്ചു കൊണ്ട് നടക്കുന്ന പ്രഹസനങ്ങൾ അവന്റെ ചെവിയിൽ വന്നു മുഴങ്ങുമ്പോൾ കുട്ടന് തല പൊളിയുന്നത് പോലെ തോന്നി… കൊഞ്ഞലും സംസാരവും ചുണ്ടുകൾ ചേർത്ത് ഉള്ള ഉമ്മ വെപ്പും.. ആ മുറിയിൽ വല്ലാത്ത മുഴക്കം ഉണ്ടാക്കി… മനഃപൂർവം അവനു അസൗകര്യം ഉണ്ടാക്കുക തന്നെ ആയിരുന്നു ശ്യാമിന്റെ ലക്ഷ്യം അതിനു ചുക്കാൻ പിടിക്കാൻ കുട്ടന്റെ പ്രിയപ്പെട്ട കളികൂട്ട്കാരി മുറപ്പെണ്ണ് നന്ദിനിയും.. അവൻ കണ്ണുകൾ ഇറുക്കി അടച്ചു കിടന്നു… അവരുടെ സംസാരം ചെറിയ മൂളൽ ആയി ചെവിയിലേക്ക് ഇഴഞ്ഞു കയറി.