അവൻ അവളുടെ മുഖത്ത് നോക്കി ഒരു ദാക്ഷണ്യം പോലും ആ മുഖത്ത് നിന്ന് അവനു കിട്ടിയില്ല…
പുറത്തേക്ക് ഇറങ്ങിയപ്പോൾ മുത്തശ്ശൻ താഴെ നിൽക്കുന്നത് കണ്ടു.. മുകളിൽ തന്നെ ആണ് ശ്യാമിന്റെ മുറിയും… അവൻ പെട്ടെന്ന് അവന്റെ റൂമിന്റെ വാതിൽ മെല്ലെ തട്ടി. ശ്യാം പെട്ടെന്ന് കതക് തുറന്നു.. താഴെ ആളുകൾ ഉള്ളത് കൊണ്ട് അവൻ വേറെ എങ്ങോട്ടും പോകാൻ പറ്റില്ല എന്ന അവസ്ഥ ആയിരുന്നു… ശ്യാമിനെ റൂമിൽ കയറ്റി പെട്ടെന്ന് താഴെ നിന്ന് മേമയുടെ മക്കളെ അങ്ങോട്ട് കൊണ്ട് വന്നു…
മുത്തശ്ശൻ :നീ എന്താ പുറത്ത് നിൽക്കുന്നത്…
കുട്ടൻ :ഹേയ് ഒന്നുമില്ല…
മുത്തശ്ശൻ :ഞാൻ ഇവരെ തത്കാലം ഇവിടെ ശ്യാം മോന്റെ മുറിയിൽ കിടത്തിയാലോ എന്ന് ആലോചിച്ചു വന്നത് ആണ്… അവിടെ മൊത്തോം വൃത്തികേട് ആയി ബാക്കി ഉള്ള മുറി ഒക്കെ…
കുട്ടൻ :ആഹ്ഹ് അവൻ ഉറങ്ങി കാണും.. ഒരു കാര്യം ചെയ്യൂ മുത്തശ്ശൻ ചെല്ല് ഞാൻ അവരെ അകത്തു ആക്കിക്കൊള്ളാം…
മുത്തശ്ശൻ :അതിനു നീ എന്തിനാ ഇങ്ങനെ പരിഭ്രമം കാണിക്കുന്നത്..
കുട്ടൻ :ഹേയ് ഒന്നുമില്ല… മുത്തശ്ശ അവൻ കിടന്നാൽ പിന്നെ എഴുന്നേൽക്കാൻ പാടാണ്.. ഞാൻ അവനെ ഫോൺ വിളിച്ചു ഉണർത്തി ഇവരെ അവിടെ ആക്കാം…
മുത്തശ്ശൻ :ഉം ശെരി…
അയാൾ താഴേക്ക് പോയപ്പോൾ കുട്ടൻ കുട്ടികളെ ശ്യാമിന്റെ റൂമിൽ കയറ്റി.. അതിൽ ഒരു കുട്ടി…
കുട്ടി :ശ്യാം ചേട്ടൻ എവിടെ…
കുട്ടൻ :അവൻ പുറത്ത് എവിടെയോ ആണ് മക്കളെ. കുഴപ്പമില്ല നിങ്ങള് ഇവിടെ കേറി കിടന്നു ഉറങ്ങിക്കോ…
അവരെ അങ്ങോട്ട് കയറ്റി കിടത്തിയ ശേഷം കുട്ടൻ മുറിക്കു പുറത്ത് വന്നു. എങ്ങോട്ട് പോകും.. താഴെ തന്നെ നിൽക്കുക ആണ് മുത്തശ്ശൻ.. അവൻ വേറെ വഴി ഇല്ലാതെ കതക് മുട്ടി… ശ്യാം വന്നു കതക് തുറന്നു…