നന്ദിനി :എന്താ കുട്ടേട്ടാ…
കുട്ടൻ :എന്ത്….
നന്ദിനി :അല്ല ഇങ്ങനെ ഇരിക്കുന്നത് കണ്ടു ചോദിച്ചത് ആണ്…
കുട്ടൻ :ഉം… നിനക്ക് സന്തോഷം ആയില്ലേ ഇപ്പോൾ അത് മതി…
നന്ദിനി :ഇനി എങ്കിലും ഞാൻ പറയുന്നത് ഒന്ന് കേൾക്കു എനിക്ക് കുട്ടേട്ടനോട് ഒരു ദേഷ്യവും ഇല്ല…. പിന്നെ നല്ല വിഷമം ഉണ്ടായിരുന്നു അത് പിന്നെ ഞാൻ എന്താ പറയുക. ഏതൊരു പെണ്ണും ആഗ്രഹിക്കുന്നത് ഞാൻ കുട്ടേട്ടനിൽ നിന്ന് ആഗ്രഹിച്ചിട്ടുള്ളു.. പക്ഷേ കുട്ടേട്ടൻ മനസ്സിൽ സ്നേഹം സൂക്ഷിച്ചു വെച്ച് എന്നോട് ഒന്ന് ഒരിക്കൽ പോലും അത് കാണിക്കാൻ ശ്രമിച്ചില്ല… പിന്നെ ഞാൻ എന്താ ചെയ്യുക…
കുട്ടൻ :സ്നേഹം ഇല്ലായിരുന്നു എങ്കിൽ പിന്നെ ഞാൻ എന്തിനാ നമ്മുടെ നിശ്ചയത്തിന് തയ്യാർ ആയത്…
നന്ദിനി :മുത്തശ്ശി മുത്തശ്ശൻ നിർബന്ധം ആയിട്ട് ആണെന്ന് പോലും എനിക്ക് പലപ്പോഴും അത് ഫീൽ ചെയ്തു. സത്യം പറയാല്ലോ ശ്യാം ചേട്ടൻ വന്നത് കൂടി ആണ് എന്റെ ജീവിതം മാറി പോയത്… ഞാൻ പറയുന്നത് എല്ലാം കേട്ടിരിക്കുന്ന ഒരാൾ എല്ലാം ഓപ്പൺ ആയി സംസാരിക്കാൻ പറ്റിയ ഒരാൾ… ഞാൻ അത്രേ ആഗ്രഹിച്ചുള്ളൂ അത് എനിക്ക് അവിടെ നിന്ന് കിട്ടി..
കുട്ടൻ :അപ്പോഴേക്കും അയാളുടെ കൂടെ കിടക്ക പങ്കിടുന്നത് ആണോ നന്ദിനി അതിന്റെ ശെരി…
നന്ദിനി :എന്താ ശെരി എന്താ തെറ്റ് എന്ന് എനിക്ക് നന്നായി അറിയാം. കുട്ടേട്ടൻ അത് എന്നെ പഠിപ്പിക്കേണ്ട…
കുട്ടൻ :നന്ദിനി സൂക്ഷിച്ചു സംസാരിക്കണം..
നന്ദിനി :അതൊക്കെ പണ്ട്… ഇനി ഞാൻ അങ്ങനെ ആയിരിക്കില്ല കുട്ടേട്ടാ… വെറുതെ നമ്മൾ ഓരോന്ന് സംസാരിച്ചു വഴക്ക് ആകും… കുട്ടേട്ടൻ ശ്യാം ചേട്ടനെ വിളിക്ക്…