കുട്ടൻ കൊണ്ട് വന്ന ഒറ്റ മുണ്ട് കുത്തിയുടുത്തു അവനു വേണ്ടി കാത്തിരുന്നു. കുറെ കഴിഞ്ഞപ്പോൾ അവൻ കരയ്ക്ക് കയറി വന്നു തല തുവർത്തി എന്നിട്ട് കരയിൽ ഉണ്ടായിരുന്ന തന്റെ ട്രാക് ഷൂട്ട് എടുത്തു ഇട്ടു. പെട്ടെന്ന് കാൽ വഴുതി ശ്യാം താഴേക്കു വീണു ആ വീഴ്ചയിൽ മുട്ട് നന്നായി ഇടിക്കുകയും ചെയ്തു. അവിടെ നിന്ന് ഉരുണ്ട് കുളത്തിലേക്ക് ചെന്നു മറിഞ്ഞു. കുട്ടൻ പിടിക്കാൻ നോക്കി എങ്കിലും ശ്യാം അപ്പോഴേക്കും കുളത്തിലേക്ക് മറിഞ്ഞിരുന്നു..
കുട്ടൻ :ശ്യാമേ ടാ…..
കൈയിൽ മടക്കി വെച്ചിരുന്ന തന്റെ ഇട്ടു കൊണ്ട് വന്ന ഡ്രസ്സ് കൈ പടവിലേക്ക് എറിഞ്ഞു കൊണ്ട് കുട്ടൻ അവന്റെ അടുത്തേക്ക് ഓടി.അപ്പോഴേക്കും ശ്യാം വെള്ളത്തിൽ എത്തിയിരുന്നു. വെള്ളത്തിൽ ആയത് കൊണ്ട് തല പൊട്ടിയില്ല പക്ഷേ കാലിന്റെ മുട്ടിനു താഴെ നല്ല പോലെ ഇടിച്ചു തൊലി പോയിട്ടുണ്ട്…അപ്പോഴേക്കും കുട്ടൻ അവനെ കൈയിൽ താങ്ങി പിടിച്ചു കരയിലേക്ക് കയറി..
കുട്ടൻ : ടാ ശ്യാമേ…..
ശ്യാം :ആഹ്ഹ്ഹ് എന്റമ്മേ…. കാൽ ചേർത്ത് പിടിച്ചു കൊണ്ട് ശ്യാം കരഞ്ഞു…
കുട്ടൻ എന്താ ചെയ്യേണ്ടത് എന്ന് ആലോചിച്ചു നിന്ന് പോയി. വേദന മെല്ലെ മാറി തുടങ്ങിയപ്പോൾ ശ്യാം മെല്ലെ തല പൊക്കി കുട്ടനെ നോക്കി… അപ്പോഴും അവന്റെ കണ്ണിൽ വേദന നിറഞ്ഞു നിന്നു…
കുട്ടൻ :ടാ കുഴപ്പം വല്ലോം ഉണ്ടോ പ്രശ്നം ആയോ….
ശ്യാം :മോനെ പരലോകം കണ്ടു… നിന്റെ മുത്തശ്ശനോട് പറ അയ്യവും പറമ്പും വൃത്തി ആക്കാൻ വരുന്നവരെ കൊണ്ട് ആദ്യം ഈ പായൽ തേച്ച് കഴുകിക്കാൻ…