നന്ദിനി :ഉം അത് മതി മറ്റൊന്നും ഞാൻ അവിടെ നിന്നും ആഗ്രഹിക്കുന്നില്ല.. പിന്നെ ഞാൻ പറയാൻ വന്നത്.. നാളെ നമ്മുടെ കല്യാണം ആണ് രാത്രി ആദ്യ രാത്രിയും… പിന്നെ ഞാൻ പറയാതെ മനസ്സിൽ ആയല്ലോ… കുട്ടേട്ടൻ എന്തായാലും എന്നെ ഉപേക്ഷിച്ചു പക്ഷേ എന്റെ ശ്യാം ചേട്ടൻ കൂടെ എനിക്ക് ജീവിക്കണം ഞാൻ ജീവിച്ചു കാണിക്കും…
കുട്ടൻ :ഉം ജീവിച്ചു കാണിച്ചാൽ മതി.. ഈ വാക്ക് മാറ്റി പറയുന്ന ഒരു ദിവസം നിനക്ക് ഉണ്ടാകും….
നന്ദിനി അതിന് മറുപടി പറഞ്ഞില്ല.. അവൾക്ക് കുട്ടനോട് ഇഷ്ടം ഉണ്ട് പക്ഷേ കുട്ടൻ ദേഷ്യത്തിൽ സംസാരിക്കുന്നത് അവൾക്ക് ദേഷ്യം വെരുത്തുന്നു….
നന്ദിനി :ഉം ഞാൻ പറഞ്ഞു വന്നത് നാളെ എന്താ ചെയ്യാ…
കുട്ടൻ :എന്ത് ചെയ്യാൻ നീ അല്ലെ പറഞ്ഞത് എല്ലാം ഇനി അങ്ങനെ തന്നെ പോട്ടെ…
നന്ദിനി :അതല്ല രാത്രിയിൽ… കുട്ടേട്ടൻ എങ്ങനെ എങ്കിലും ഒന്ന് അഡ്ജസ്റ്റ് ചെയ്യണം…
കുട്ടൻ :നീ എന്താ പറയുന്നത് നന്ദിനി…
നന്ദിനി :അതേ… നാളെ ശ്യാം ചേട്ടൻ അല്ലെ യഥാർത്ഥത്തിൽ എന്റെ കൂടെ ഫസ്റ്റ് നൈറ്റ് ആഘോഷിക്കേണ്ടത്… അപ്പോൾ കുട്ടേട്ടൻ ഒന്നുകിൽ രാത്രി ആകുമ്പോൾ മാറി തെരുക അല്ലെങ്കിൽ… എന്തെങ്കിലും ചെയ്തു താഴെ കിടക്കുക….
കുട്ടൻ :നീ പറയുന്നത് എല്ലാം ഞാൻ കേട്ടു എന്ന് കരുതി നീ എന്നെ നിന്റെ അടിമ ആക്കുക ആണോ നന്ദിനി…
നന്ദിനി :എനിക്ക് ഇപ്പോൾ ഇതേ പറയാൻ സാധിക്കു. അല്ലെങ്കിൽ ഞാൻ ഈ നിമിഷം ആയാലും ഇറങ്ങി പോകും.. എനിക്ക് വേറെ ഒന്നും നോക്കാൻ ഇല്ല…
കുട്ടന് ദേഷ്യം സഹിക്ക വയ്യാതെ അവിടെ ഒരു ഭിത്തിയിൽ കൈ ചുരുട്ടി ഇടിച്ചു…