നന്ദിനി :എനിക്ക് അറിയാം എന്നെ ഇഷ്ടം ആയിരുന്നു എന്ന് ഇപ്പോൾ എന്താണെന് എനിക്ക് അറിയില്ല… പക്ഷെ എനിക്ക് വേണ്ടി ആണ് ഇങ്ങനെ ഒരു റിസ്ക് എടുക്കാൻ തയ്യാറായത് എന്നും അറിയാം.. അല്ലെങ്കിൽ എല്ലാം അറിഞ്ഞിട്ടും ഒരു പരീക്ഷണതിന് എന്ന പോലെ കല്യാണത്തിന് ഒരുങ്ങി വരില്ല എന്നും അറിയാം…
കുട്ടൻ :നിനക്ക് തെറ്റി പോയി നന്ദിനി… നിന്നോട് ഉള്ള സ്നേഹം അതിപ്പോ ഈ മനസ്സിൽ ഇല്ല… പിന്നെ ഞാൻ ഇങ്ങനെ ചെയ്യുന്നത് മുത്തശ്ശനെയും മുത്തശ്ശിയെയും മനസ്സിൽ കണ്ടിട്ട് ആണ്… അവർ നമുക്ക് വേണ്ടി രണ്ടാമത് ഒരു ജന്മം ജീവിച്ചു തീർത്തവർ ആണ്… ഇനി ഞാൻ ആയി അവരുടെ കണ്ണീർ വീഴ്ത്താൻ ആഗ്രഹിക്കുന്നില്ല…
നന്ദിനി :ഉം….
കുട്ടൻ :നിനക്ക് ഞാൻ എന്ത് പറഞ്ഞാലും മനസ്സിൽ ആകില്ല കാരണം അവൻ അത്രത്തോളം വിഷം നിന്റെ ഉള്ളിൽ കുത്തി വെച്ചിട്ടുണ്ട്…
നന്ദിനി :കുട്ടേട്ടാ മതി…. ശ്യാം ചേട്ടനെ പറഞ്ഞത് ഞാൻ കുറെ കേട്ട് നിന്നു ഇനി അത് ഞാൻ കേൾക്കില്ല…
കുട്ടന്റെ കൈ തരിച്ചു വന്നു എങ്കിലും അവൻ ഒന്നും ചെയ്തില്ല…
കുട്ടൻ :എടി നീ പറഞ്ഞത് ശെരി തന്നെ. നിന്നെ ഞാൻ ഇഷ്ടപെട്ടിരുന്നു പക്ഷേ കുളക്കടവിൽ നടക്കുന്ന നിങ്ങളുടെ നീരാട്ട് ആരും കാണുന്നില്ല എന്ന് കരുതരുത്…
നന്ദിനി പെട്ടെന്ന് ഒന്ന് ഞെട്ടി എങ്കിലും.. ഇനി അതിന് എന്ത് പ്രശ്നം എന്ന രീതിയിൽ അവളുടെ മുഖത്ത് ഒരു പുച്ഛ ഭാവം ഉണ്ടായി…
കുട്ടൻ :ഒരു വാടക ഭർത്താവ് അത് മതി അല്ലാതെ നമ്മൾ തമ്മിൽ ഇനി ഒരു ബന്ധം ഉണ്ടാകില്ല. നന്ദിനി……!