കുട്ടൻ :നിങ്ങൾക്ക് വേണ്ടി ചെയ്തത് പോരാഞ്ഞ് ഇനി ഞാൻ എന്റെ ജീവിതം വെച്ച് ഒരു ത്യാഗം ചെയ്യണം അല്ലെ…
നന്ദിനി :പ്ലീസ് കുട്ടേട്ടാ.. എനിക്ക് വേറെ വഴിയില്ല… മുത്തശ്ശനെയും മുത്തശ്ശിയെയും വേദനിപ്പിക്കാതെ പോകാൻ ഞാൻ ആഗ്രഹിക്കുന്നു…
കുട്ടൻ :എന്തിനു ഇനി അവരെ കൂടി അറിയിക്കണം…
നന്ദിനി :അതാ പറഞ്ഞത് നമുക്ക് തമ്മിൽ എല്ലാം അറിയാം… പരസ്പരം ഒരു ധാരണയിൽ പോയാൽ അവർ വിഷമിക്കില്ല… അല്ലെങ്കിൽ!
കുട്ടൻ :അല്ലെങ്കിൽ…!
നന്ദിനി :നമ്മുടെ കല്യാണത്തിന് മുൻപ് എനിക്ക് ഇവിടെ നിന്ന് പോകേണ്ടി വരും… കുട്ടേട്ടാ…
കുട്ടൻ :വേണ്ട അതൊന്നും വേണ്ട, വേറെ ആരും ഒന്നും അറിയണ്ട നമുക്ക് അങ്ങനെ തന്നെ ചെയ്യാം…
നന്ദിനിയുടെ മുഖത്ത് പെട്ടെന്ന് ഒരു തിളക്കം ഉണ്ടായി. എല്ലാം നഷ്ടം ആയി കുട്ടൻ തിരികെ നടന്നു.. ഈ കൽ പടവിൽ ആണ് എല്ലാത്തിനും തുടക്കം അവിടെ തന്നെ എല്ലാം അവസാനിക്കട്ടെ.. ഇവിടെ അവൻ അന്ന് വീണില്ലായിരുന്നു എങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കുക ഇല്ലായിരുന്നു… അവൻ ആ കൽപടവിനെ ശപിച്ചു കൊണ്ട് നടന്നു പോയി.. നന്ദിനി വന്നു ശ്യാമിനെ കെട്ടിപിടിച്ചു നിന്നു…കെട്ടിപിടിച്ചു നിന്നപ്പോൾ അതുവരെ കുട്ടനോട് തോന്നിയ ആ ദേഷ്യം എല്ലാം മാറി. പക്ഷേ അവളുടെ മനസ്സിൽ ചെറിയൊരു വേദന ഉണ്ടായിരുന്നു… തന്നെ മനസ്സിൽ ഇത്രയും കുട്ടേട്ടൻ സ്നേഹിച്ച കാര്യം അവളും മനസ്സിൽ ആക്കിയില്ലല്ലോ എന്ന്. ഇനി ആണ് കളി വീട്ടുകാരെ എല്ലാം പറ്റിച്ചു ഒരു ആൾമാറാട്ടം തന്നെ നടത്തിയേ പറ്റൂ…
അന്ന് രാത്രിയിൽ കുട്ടന് എത്ര സമയം കിടന്നിട്ടും ഉറങ്ങാൻ പറ്റിയിരുന്നില്ല. ജീവിതത്തിൽ താൻ തോറ്റു തുടങ്ങി എന്ന് അവനു മനസ്സിൽ ആയി… ജീവിതത്തിൽ ഇതുവരെ മദ്യപിക്കാൻ തോന്നാത്ത വ്യക്തി ആയിരുന്നു താൻ എന്നാൽ ഇന്ന് മദ്യപിക്കാൻ ആയി അവന്റെ മനസ്സ് വല്ലാണ്ട് പറയുന്നു.. ആരോക്കെയോ കൂട്ടുകാർ പണ്ട് ഇങ്ങനെ ചെയ്തിട്ട് ഉള്ളത് അവൻ ഓർക്കുന്നു. തനിക്കു ഒരിക്കലും ആ ഗതി വരില്ലാ എന്ന് അവൻ കരുതി അവരെ ഒക്കെ അന്ന് ഒരുപാട് ഉപദേശിച്ചു… ഇന്ന് തനിക്കു ആ ഗതി ആണ് വന്നിരിക്കുന്നത് എന്നാൽ തന്നെ ആശ്വസിപ്പിക്കാൻ പോലും ആരും തന്നെ ഇല്ല… അപ്പുറത്തെ മുറിയിൽ കിടന്നു ഉറങ്ങുന്ന ശ്യാമിനെ അവിടെ ഇട്ട് തന്നെ കൊന്ന് കളഞ്ഞാലോ എന്ന് പോലും അവൻ ഒരു നിമിഷം ചിന്തിച്ചു… കാരണം അവന്റെ യഥാർത്ഥ സ്വഭാവം കുട്ടന് നന്നായി അറിയാം… ഒരുപാട് പെണ്ണുങ്ങളെ കൊണ്ട് പോയി പിഴപിച്ചവൻ ആണ് ശ്യാം… പക്ഷേ അവന്റെ എന്തോ ഒരു പ്രത്യേകത ഉണ്ട് അതിൽ ആണ് കുട്ടൻ അവനുമായി കൂട്ടായ് പോയത്… പക്ഷേ പെൺ വിഷയത്തിൽ തല ഇടാനും സംസാരിക്കാനും പരമാവധി അവൻ ശ്രമിക്കാറില്ലായിരുന്നു.. ഇന്ന് അവൻ തന്റെ പെണ്ണിനെ അടിച്ചു കൊണ്ട് പോയി… അവൻ എന്തൊക്കെ കാണിച്ചു തല കുത്തി നിന്നാലും നന്ദിനി ഒരിക്കലും മറു കണ്ടം മറിയില്ലെന്ന് അവൻ കരുതി… തലയ്ക്കു കൈ കൊടുത്ത് അവൻ ബാൽക്കണിയിൽ ചെന്ന് നിന്നപ്പോൾ.. ഇരുട്ടിൽ രണ്ട് രൂപങ്ങൾ കുളക്കടവിന്റെ വശത്തേക്ക് പോകുന്നത് കണ്ടു… സംശയം തോന്നി കുട്ടൻ വേഗം ശ്യാമിന്റെ റൂമിൽ ചെന്ന് നോക്കി. കതക് ചാരിയിട്ടേ ഉള്ളൂ. അവൻ മെല്ലെ തുറന്നു നോക്കിയപ്പോൾ അവൻ അവിടെ ഇല്ല. പിന്നെ ശബ്ദം ഉണ്ടാക്കാതെ അവിടെ നിന്ന് താഴെ ചെന്നു.. നന്ദിനിയുടെ റൂമിന്റെ മുന്നിൽ എത്തി. അകത്തേക്ക് നോക്കി ഇരുട്ട് ആയത് കൊണ്ട് ഒന്നും മനസ്സിൽ ആയില്ല.. ലൈറ്റ് ഇട്ട് നോക്കാനോ എന്ന് വിചാരിച്ചു.. അവൻ ഒരു സമാധാനം കിട്ടാത്തത് കൊണ്ട് ആകാം പിന്നെ കൂടുതൽ നിൽക്കാൻ പോയില്ല പെട്ടെന്ന് അകത്തു കയറി ലൈറ്റ് ഇട്ടു.. എന്നാൽ ബെഡിൽ ആരും തന്നെ ഇല്ലെന്ന് കണ്ടപ്പോൾ വേഗം ലൈറ്റ് ഓഫ് ചെയ്തു മെല്ലെ കുളിക്കടവിലേക്ക് നടന്നു. അവന്റെ കാലുകൾ വിറയ്ക്കാൻ തുടങ്ങി. ഈ അസമയത്തു അവർ എന്തിനു ആകും അങ്ങോട്ട് പോയത്…എന്തായാലും ഒളിഞ്ഞു നോക്കാം അല്ലാതെ ഇടിച്ചു കേറി മുൻപിലതെ പോലെ ചെല്ലേണ്ട എന്ന് അവൻ വിചാരിച്ചു… അവൻ മെല്ലെ കുളിക്കടവിന്റെ കതകിൽ കാതോർത്തു… അകത്തു നിന്നുള്ള പതിയ ശബ്ദം കേട്ടു…