കുട്ടൻ :പറ ഞാൻ എന്താ ചെയ്യണ്ടേ….ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞോട്ടെ… എനിക്ക് ഒരു അവസരം തന്നു കൂടെ…
നന്ദിനി :അത് അത്… നടക്കില്ല കുട്ടേട്ടാ…
കുട്ടൻ :അത് എന്താ നന്ദിനി….!!!
നന്ദിനി :ഞങ്ങൾ തമ്മിൽ വെറും അടുപ്പം മാത്രം അല്ല… ഞങ്ങൾ ഫിസിക്കൽ റിലേഷൻ ഉണ്ടയിട്ടുണ്ട്…
അത് കൂടി കേട്ടപ്പോൾ കുട്ടൻ മരവിച്ചു ഒരു നിൽപ്പ് നിന്നു.. അവന്റെ ചുണ്ടുകൾ വിറച്ചു… തന്റെ എല്ലാം ആയിരുന്നവൾ ഇപ്പോൾ മറ്റൊരു പുരുഷൻ ഒപ്പം ശരീരം പങ്കിട്ടു കഴിഞ്ഞിരിക്കുന്നു. അവൾക്ക് തന്നെ ആവശ്യം ഇല്ല… താൻ ഇനി എന്ത് ചെയ്യും ടെൻഷൻ അവനെ ഒരു ഭ്രാന്തനെ പോലെ ആക്കി..തല മുടി ഒക്കെ കൈ കൊണ്ട് വലിച്ചു പിടിച്ചു അവനു സ്വയം നിയന്ത്രിക്കാൻ പറ്റാതെ വന്നു…
നന്ദിനി :കുട്ടേട്ടാ പ്ലീസ്…ഇങ്ങനെ ഒന്നും ചെയ്യല്ലേ അതൊന്നും എന്നെ കൊണ്ട് കാണാൻ കഴിയില്ല…
കുട്ടൻ :കാണാൻ കഴിയില്ല എങ്കിൽ ഇങ്ങനെ ഒരു ചതി എന്നോട് ചെയ്യേണ്ടതായിരുന്നു നന്ദിനി…
നന്ദിനി :എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാൻ പറ്റിയില്ല….
കുട്ടൻ :മതി എനിക്ക് ഇനി ഒന്നും കേൾക്കണ്ട പറ ഞാൻ എന്താ ചെയ്യേണ്ടത്…
നന്ദിനി :ശ്യാമിനെ നോക്കി….
ശ്യാം :ഇനി ഒറ്റ വഴി ഉള്ളൂ…..!
കുട്ടൻ :എന്ത്?
ശ്യാം :ഈ കല്യാണം നടക്കണം…!
കുട്ടൻ :ഏത്..?
ശ്യാം :നിങ്ങൾ തമ്മിൽ ഉള്ള കല്യാണം നടക്കണം…
കുട്ടൻ :നീ എന്താ ഈ പറയുന്നത്…
ശ്യാം :ഞാൻ പറയാം… കല്യാണം കഴിഞ്ഞു നീ നന്ദിനിയെ ബാംഗ്ലൂർ കൊണ്ട് പോകുക അല്ലെ.. അതോടെ ഇവിടെ ഉള്ള പ്രശ്നങ്ങൾ ഇവിടെ തന്നെ തീരുന്നു… മുത്തശ്ശനും മുത്തശ്ശിയും അവർ ഒന്നും അറിയണ്ട പോരെ… അവിടെ ചെന്ന് നിങ്ങൾ ഡിവോഴ്‌സ് അപ്ലൈ ചെയ്തു സപറേറ്റ് ആകാം. പിന്നെ ഞാൻ കല്യാണം കഴിക്കാം. അത് കഴിഞ്ഞു നീ അവിടെ നിന്ന് നിന്റെ ഇഷ്ട പാരീസിലേക്ക് പറന്നോളൂ…