നന്ദിനി :അത് ശ്യാം ചേട്ടനെ കുറ്റം പറയണ്ട കുട്ടേട്ടാ എന്റെ കൂടെ തെറ്റാ അറിയാതെ ഞാൻ അതൊക്കെ ഇഷ്ടപെട്ട് പോയി…
ശ്യാമിനെ ന്യായികരിക്കാൻ അവൾ കാണിക്കുന്ന മിടുക്കിന് മുൻപിൽ ആണ് സത്യത്തിൽ കുട്ടൻ തളർന്നു പോകുന്നത്…
കുട്ടൻ :എടാ എടാ നീ എന്റെ ജീവിതം തകർത്തു… ഇത് കൊണ്ട് തന്നെ ആണ് നിന്നോട് ഇവളെ പറ്റി ഒന്നും തന്നെ പറയാതെ ഇരുന്നത്.. ഫോട്ടോ കണ്ടാൽ പോലും നിന്റെ വായിൽ നിന്ന് അനാവശ്യ വർത്താനം പുറത്ത് വരും. അതുപോലും കേൾക്കാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു… നന്ദിനി ഇവൻ എത്ര പെണ്ണുങ്ങൾ ആയി ബന്ധം ഉണ്ടെന്ന് നിനക്ക് അറിയോ…
നന്ദിനി :അങ്ങനെ ഒക്കെ നോക്കിയാൽ ഈ കാലത്ത് ആണുങ്ങളെ കിട്ടില്ല കുട്ടേട്ടാ….
കുട്ടൻ :നിനക്ക് വേണ്ടി മാത്രം കാത്തിരുന്നവൾ ആണ് നന്ദിനി ഞാൻ…
നന്ദിനി :ശ്യാം ചേട്ടൻ വേറെ പെണ്ണുങ്ങൾ കൂടെ നടന്നിട്ട് ഉണ്ട് എങ്കിൽ അത് അയാളുടെ കഴിവ്, മിടുക്ക്… അല്ലാതെ ഇങ്ങനെ പോങ്ങത്തരം പറയരുത്…
കുട്ടൻ ഒരു നിമിഷം അവളുടെ മുന്നിൽ തല കുനിച്ചു നിന്ന് പോയി… ഉറച്ച ശരീരം ഉള്ള അവൻ ഒരു നിമിഷം ഉരുകി പോയെങ്കിൽ മനസ്സിൽ ആക്കൂ ഇതാണ് പെണ്ണ്… 🫵 ഒരു നിമിഷം പോലും അവനു സമാധാനം കിട്ടുന്നില്ല.. അവൻ എന്ത് ചെയ്യണം എന്നറിയില്ല…
കുട്ടൻ :ഞാൻ ഇനി എന്താ ചെയ്യുക… മുത്തശ്ശൻ മുത്തശ്ശി അവരോട് ഞാൻ എന്താ പറയുക…
നന്ദിനി :ഞാൻ എന്താ കുട്ടേട്ടാ പറയുക എനിക്ക് അറിയില്ല… എനിക്ക് കുട്ടേട്ടനോട് ഇപ്പൊ ദേഷ്യം ഒന്നുമില്ല.. പക്ഷേ ഞാൻ ഇപ്പൊ ശ്യാം ചേട്ടനെ സ്നേഹിക്കുന്നു… ഞങ്ങളെ ഒരുമിച്ചു ജീവിക്കാൻ അനുവദിക്കണം…