നന്ദിനി കവിളിൽ നിന്ന് അവന്റെ കൈ വലിച്ചു മാറ്റി.. എന്നിട്ട് കുട്ടന്റെ നേർക്ക് വിരൽ ഉയർത്തി.. ഇതുവരെ നന്ദിനിയിൽ കാണാത്ത മറ്റൊരു രൂപം അവൻ കണ്ടു….
നന്ദിനി :ഞാൻ ആരെയാ ചതിച്ചത് പറ… അന്ന് മുതൽ ഈ മുഖം മാത്രം ആയിരുന്നു എന്റെ മനസ്സിൽ. എന്നാൽ എന്നെ കാണുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ എന്നെ ഒഴിവാക്കി എത്ര തവണ പോയി… എന്നിരുന്നാലും എന്നോട് ഇഷ്ടം ഉണ്ടെന്ന് കരുതി നടന്ന ഒരു പൊട്ടി പെണ്ണാണ് ഞാൻ… നാളുകൾ കാത്തിരുന്നു ഇവിടെ വന്നാൽ എന്റെ കൂടെ സംസാരിക്കാൻ എങ്കിലും സമയം ചിലവഴിക്കാർ ഉണ്ടോ… എന്തിനു ഒരു ഫോണിൽ മെസ്സേജ് എങ്കിലും അയച്ചാൽ റിപ്ലൈ ചെയ്യാമല്ലോ… ഒരു പെണ്ണ് എത്ര നാളായി കാത്തിരിക്കുന്നു വന്നിട്ട് അവളോട് ഒന്ന് മിണ്ടാൻ സമയം കണ്ടെത്തിയോ…. പിന്നെ എങ്ങനെ എല്ലാം എന്റെ തെറ്റ് ആകും….
കുട്ടൻ :എനിക്ക് നിന്നോട് ഇഷ്ട കുറവ് ഒന്നുമില്ല.. പിന്നെ പുറത്തേക്ക് പോകാൻ ഉള്ള ലക്ഷ്യം അത് എന്റെ ഒരു അമ്പിഷൻ ആണെന്ന് നിനക്ക് അറിയാമല്ലോ… ഞാൻ അത് കൂടുതൽ ഫോകസ് ചെയ്തു… എന്തിനു നിനക്ക് വേണ്ടി കല്യാണത്തിന് എടുക്കാൻ ഉള്ള പുടവ പോലും ഞാൻ എന്നെ സെലക്ട് ചെയ്തു വെച്ചിരിക്കുക ആണെന്ന് അറിയോ… നിനക്ക് ഇടാൻ ഉള്ള താലി മാല പോലും ഞാൻ അങ്ങനെ കരുതി വെച്ചിരിക്കുക ആണ്…
നന്ദിനി :അതേ അതെല്ലാം കുട്ടേട്ടന്റെ മനസ്സിൽ ഇരുന്നാൽ മതി ഒന്നും പുറത്ത് കാണിക്കരുത്… ഞാൻ എങ്ങനെ മനസ്സിൽ ആക്കാൻ ആണ്.. സ്നേഹം കാണിക്കാതെ സ്നേഹിക്കുന്നു എന്ന് പറഞ്ഞാൽ അത് മനസ്സിൽ ആക്കാൻ ദേവി ഒന്നുമല്ല….