ശ്യാം :ടാ ഞാൻ ഒന്ന് പറഞ്ഞോട്ടെ…
കുട്ടൻ :നീ ഒന്നും പറയേണ്ടടാ പന്നി….എടാ തെണ്ടി ചെറ്റേ…..!
പറഞ്ഞു മുഴുപ്പിക്കും മുൻപേ കുട്ടന്റെ വലത് കാൽ അവന്റെ നെഞ്ചിൽ വീണു… നന്ദിനി ഒരു കൺ ചിമ്മി അടയുന്ന മാത്രയിൽ ശ്യാം താഴേക്ക് തെറിച്ചു വീഴുന്നത് ആണ് കണ്ടത്…. താഴെ വെള്ളത്തിലേക്ക് ആണ് അവൻ ചെന്നു വീണത്… അപ്പോഴേക്കും നന്ദിനി കുട്ടനെ തടയും വിധം..
നന്ദിനി :കുട്ടേട്ടാ പ്ലീസ്… ശ്യാം ഏട്ടനെ ഒന്നും ചെയ്യരുത്…
നന്ദിനിയെ കൈയിൽ പിടിച്ചു മുകളിലെ പടവിലേക്ക് തെള്ളി മാറ്റിയ ശേഷം അവൻ വീണ്ടും പടവുകൾ ഇറങ്ങി. വെള്ളത്തിൽ കിടക്കുന്ന ശ്യാമിന്റെ കോളറിൽ പിടിച്ചു വെള്ളത്തിൽ മുക്കി വെച്ചു… നന്ദിനി ഓടി വന്നു കുട്ടനെ തടഞ്ഞു.. ഒരു കൈ കൊണ്ട് അവളെ കരയിലേക്ക് പിടിച്ചു തെള്ളി കൊണ്ട്. കുട്ടൻ ശ്യാമിനെ പിടിച്ചു ഉയർത്തി കരണത്തു നോക്കി ഒറ്റ ഒരെണ്ണം പൊട്ടിച്ചു. കണ്ണിൽ നിന്ന് പൊന്നീച്ച പറന്ന പോലെ അവനു തോന്നി. അവൻ വീണ്ടും വെള്ളത്തിലേക്ക് തെറിച്ചു വീണു.. നീന്തി മാറുവാൻ ശ്രമിച്ചു എങ്കിലും അവന്റെ കാലിൽ പിടിച്ചു കുട്ടൻ കരയിലേക്ക് വലിച്ചു. നന്ദിനി ഓടി വന്നു കുട്ടന്റെ പുറത്ത് ഇടിച്ചു കൊണ്ട്..
നന്ദിനി :പ്ലീസ് കുട്ടേട്ടാ വിട് ശ്യാമേട്ടനെ വിട്….ഞാൻ ഒന്ന് പറയട്ടെ…
കുട്ടൻ തിരിഞ്ഞു വന്നു നന്ദിനിയുടെ കവിളിൽ കുത്തി പിടിച്ചു…
കുട്ടൻ :നീ ഇനി എന്ത് പറയാൻ ആണ്…. എടി നമ്മളുടെ കല്യാണ നിശ്ചയം കഴിഞ്ഞത് അല്ലെ… ഇത്രയും ആയിട്ടും നിനക്ക് എങ്ങനെ എന്നെ ചതിക്കാൻ തോന്നി…