കുട്ടൻ :മുത്തശ്ശി നന്ദിനി എവിടെ..!
മുത്തശ്ശി :അഹ് അവൾ കുളിക്കാൻ പോയി മോനെ….
കുട്ടന് മനസ്സിൽ എന്തോ തോന്നി.. അവൻ മെല്ലെ അങ്ങോട്ട് നടന്നു… പെണ്ണുങ്ങൾ പോകുന്ന കുളി സ്ഥലത്തു പോകാൻ അവൻ മടി കാണിച്ചു.. അവൻ വേഗം ആണുങ്ങൾ കുളിക്കുന്ന സൈഡിൽ ഇറങ്ങി. പടി ഇറക്കിൽ നിന്ന് കൊണ്ട് അവൻ അപ്പുറത്ത് നടക്കുന്നത് ശ്രദ്ധിച്ചു.. വലിയ മതിൽ ആയത് കൊണ്ട് അപ്പുറത്ത് സംസാരിക്കുന്നത് എന്തെന്ന് വ്യക്തമല്ല… പക്ഷേ എന്തോ മൂളൽ മാത്രം കേൾക്കുന്നു… അവനു പെട്ടെന്ന് ഒരു ബുദ്ധി തോന്നി കുട്ടൻ അവന്റെ ഫോണിലേക്കു ഒന്ന് കാൾ ചെയ്തു.. പെട്ടെന്ന് മതിൽ കെട്ടിന് അപ്പുറത്ത് നിന്ന് ഫോൺ റിങ് ചെയ്യുന്ന ശബ്ദം അവൻ കേട്ടു. രണ്ട് റിങ് അടിച്ചപ്പോൾ തന്നെ അത് കട്ട് ആക്കുകയും ചെയ്തു. കുട്ടന്റെ മനസ്സിൽ വല്ലാത്ത വേദന തോന്നി. ഒരു മതിൽ അപ്പുറത് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാൻ അവന്റെ മനസ്സ് വെമ്പി. തന്റെ പ്രിയപ്പട്ടവൾ തന്നെ ചതിക്കുക ആണോ.. അവൻ മനസ്സ് വല്ലാത്ത ഒരു നീറ്റൽ ഉണ്ടാകാൻ തുടങ്ങി… ഇത്രയും നാൾ എന്ത് കാര്യവും വളരെ സരളമായി കൈകാര്യം ചെയ്തു കൊണ്ടിരുന്ന കുട്ടന് ടെൻഷൻ ഉണ്ടാകുവാൻ തുടങ്ങി… അവൻ മറ്റൊന്നും ആലോചിക്കാതെ സ്ത്രീകളുടെ കുളിക്കടവിലേക്ക് എത്തി. അടഞ്ഞു കിടന്ന വാതിൽ തള്ളി തുറന്നു.. താഴെ കണ്ട കാഴ്ച്ച അവനു പെട്ടെന്ന് വിശ്വസിക്കാൻ ആയില്ല.. കുളത്തിന്റെ പടവിൽ കുത്തി ഇരുന്നു കൊണ്ട് പുക വലിക്കുന്ന ശ്യാം അവന്റെ ശരീരത്തിൽ ചാരി കിടന്നു പുക എടുത്തു വിടുന്ന നന്ദിനി. കുട്ടനെ കണ്ടതും നന്ദിനിയും ശ്യാമും ചാടി എഴുന്നേറ്റു. നന്ദിനി സിഗരറ്റ് പെട്ടെന്ന് താഴേക്ക് ഇട്ട്.. അവളുടെ കൈ വിറയ്ക്കുക ആയിരുന്നു… ശ്യാം കുട്ടന്റെ നോട്ടം കണ്ട് തന്നെ വിറച്ചു പോയി…കുട്ടൻ അകത്തേക്ക് കയറി കതക് മെല്ലെ അകത്തു നിന്ന് അടച്ചു… എന്നിട്ട് മെല്ലെ പടവുകൾ ഇറങ്ങി താഴേക്ക് വന്നു…