നന്ദിനി :എന്ത് ഒന്നും ഇല്ല കുട്ടേട്ടാ.. അതേ എനിക്ക് ഉറക്കം വരുന്നു.. ഞാൻ പൊക്കോട്ടെ…
കുട്ടൻ :ഉം…
നന്ദിനി തിരിച്ചു ഒന്നും പറയാൻ ആയി നിന്നില്ല..
നന്ദിനി :അഹ് ശ്യാം ചേട്ടാ പറ…
ശ്യാം :പോയ നിന്റെ മൊണ ചെക്കൻ…
നന്ദിനി :🤣… ഓഹ് ഞാൻ ഉറക്കം വരുന്നു എന്ന് പറഞ്ഞു…
ശ്യാം :നാളെ എന്തായലും അവനോട് കാര്യം തുറന്നു പറയണം അല്ലെങ്കിൽ പണി പാളും…
നന്ദിനി :എനിക്ക് പേടി ആകുന്നു ശ്യാം ഏട്ടാ.. 🥲
ശ്യാം :ഹേയ് പേടിക്കണ്ട പേടിച്ചു ഇരുന്നാൽ ഒന്നും നടക്കില്ല നമുക്ക് വരുന്നിടത് വെച്ച് കാണാം…
കുട്ടൻ അപ്പോഴും അവൾ ഓൺലൈനിൽ തന്നെ ഇരിക്കുന്നത് ശ്രദ്ധിച്ചു…
ശ്യാം :എന്നാൽ പിന്നെ ഞാൻ അങ്ങോട്ട് ചെല്ലട്ടെ…
നന്ദിനി :ഉം ശെരി…
ശ്യാം എഴുന്നേൽക്കുന്നത് അവൻ ശ്രദ്ധിച്ചു. ഫോൺ പോക്കറ്റിൽ വെക്കുന്നതും സിഗരറ്റ് കത്തിച്ചു വലിക്കുന്നതും അവൻ കണ്ടു.. ശ്യാം ഓൺ ലൈനിൽ നിന്ന് പോയത് കൊണ്ട് ആണോ എന്നറിയില്ല ഇപ്പോൾ നന്ദിനിയും പോയിരിക്കുന്നു.. കുട്ടന് ഇപ്പോൾ സംശയം കൂടി വരാൻ തുടങ്ങി. കുട്ടൻ ഒന്നും അറിയാതെ പോലെ നിന്നു.. അന്ന് രാത്രി മെല്ലെ ഇഴഞ്ഞു നീങ്ങി..
പിറ്റേന്ന് രാവിലെ കുട്ടൻ എഴുന്നേറ്റു വന്നപ്പോൾ ശ്യാമിനെ അവന്റെ മുറിയിൽ കണ്ടില്ല… അവൻ നേരെ അടുക്കളയിലേക്ക് പോയി… അവിടെ മുത്തശ്ശി അടുപ്പിന് ചാണകം തളിക്കുന്ന ധൃതിയിൽ ആയിരുന്നു. വീട്ടിൽ ഒരു പണിക്കാരി വരുന്നുണ്ട് സഹായത്തിനായി അവർ തത്കാലം പാചകം പുറത്ത് ചെയ്യിപ്പിലേക്ക് മാറ്റി വെച്ച് പാചകം ചെയ്യുന്നു…