നന്ദിനി [അജിത് കൃഷ്ണ]

Posted by

ശ്യാം :ഉം അവൻ അകത്തു ഇരിപ്പുണ്ട് ഇവിടെ ഇരുന്നു കാണാം… നീ അവനു റിപ്ലൈ കൊടുത്തോ വല്ലതും..

നന്ദിനി :ഇല്ല….

ശ്യാം :എന്തെങ്കിലും റിപ്ലൈ കൊടുക്ക്…

നന്ദിനി :ഉം ശെരി…

തന്റെ മെസ്സേജ് ഇത്രയും നേരം ആയിട്ടും നന്ദിനി റീഡ് ചെയ്തില്ല എന്ന് ഓർത്തപ്പോൾ അതിൽ എന്തോ കാര്യം ആയി സംഭവിച്ചിട്ടുണ്ട് എന്ന് അവനു മനസ്സിൽ ആയി. പെട്ടെന്ന് അവൻ അയച്ച മെസ്സേജ് ബ്ലൂ ടിക് വീണു… നന്ദിനി typeing…..

നന്ദിനി :പറ കുട്ടേട്ടാ….

കുട്ടൻ :എന്താ തിരക്ക് ആണോ…!

നന്ദിനി :ഹേയ് അല്ല…

കുട്ടൻ :അല്ല മെസ്സേജ് അയച്ചു കുറച്ചു ടൈം ആയി അതാ ചോദിച്ചത്….

നന്ദിനി :അത് ഞാൻ കണ്ടില്ല ഇപ്പോൾ ആണ് ശ്രദ്ധിച്ചത്…

കുട്ടൻ :ഉം അതിന് മാത്രം തിരക്ക് ഉണ്ടോ…!

നന്ദിനി :അല്ല ഞാൻ കണ്ടില്ല കുട്ടേട്ടാ അതാ…

അപ്പോൾ ശ്യാം മെസ്സേജ് അയച്ചു…

ശ്യാം :എന്താ നന്ദിനി അവൻ അയച്ചത്…

നന്ദിനി :കുട്ടേട്ടന്റെ സംശയ പ്രകടനം തന്നെ….

ശ്യാം :അഹ് എന്തെങ്കിലും പറഞ്ഞു ഒഴിവാക്ക്..

നന്ദിനി :ഉം…

കുട്ടൻ :പിന്നെ പറ നന്ദിനി, ഇപ്പൊ നിനക്ക് സന്തോഷം ആയില്ലേ…

നന്ദിനി :എന്തിനു…!

കുട്ടൻ :നമ്മുടെ കല്യാണം… പെട്ടന്ന് ആകും എന്ന് ഞാനും കരുതിയില്ല…

നന്ദിനി :അഹ്…

കുട്ടൻ :നിനക്ക് എന്ത്പറ്റി…

നന്ദിനി :എന്ത്..?

കുട്ടൻ :അല്ല ഒന്നിനും ഒരു ഉത്സാഹം ഇല്ല…

നന്ദിനി :കുട്ടേട്ടന് തോന്നുന്നത് ആണ്…

കുട്ടൻ :ഞാൻ ആദ്യം ആയി അല്ലല്ലോ നന്ദിനി നിന്നെ കാണുന്നത്. നിനക്ക് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ….

Leave a Reply

Your email address will not be published. Required fields are marked *