നന്ദിനിയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി. അത് സന്തോഷം കൊണ്ട് ആണെന്ന് മുത്തശ്ശിയും മുത്തശ്ശനും കരുതി.. അവൾ പാത്രം എടുത്തു കഴുകാൻ ആയി പിറകിലേക്ക് പോയി… കുട്ടന് അത് ഒരു ആശ്വാസം ആയിരുന്നു… ഇനി താമസിപ്പിക്കേണ്ട എന്ന് അവനും മനസ്സിൽ കരുതിയിരുന്നു. അന്ന് രാത്രി ശ്യാം ബാൽക്കണിയിൽ തന്നെ ഇരുന്നു ഫോൺ യൂസ് ചെയ്യുന്നത് കുട്ടൻ കണ്ടു… പക്ഷേ കൂടുതൽ ഒന്നും ചോദിക്കാൻ അവൻ അങ്ങോട്ട് പോയില്ല…
സത്യത്തിൽ അപ്പോൾ നന്ദിനി ശ്യാമുമായി ചാറ്റിങ്ങിൽ ആയിരുന്നു… കുട്ടൻ അപ്പോൾ ആണ് വാട്സ്ആപ്പ് വെറുതെ ചെക്ക് ചെയ്‍തത്.. അപ്പോൾ നന്ദിനിയും ശ്യാമും ഓൺലൈൻ കാണിക്കുന്നുണ്ട്… അവർ തമ്മിൽ ചാറ്റിങ് നടക്കുന്നുണ്ടോ എന്നൊരു സംശയം കുട്ടന് ഉണ്ടായി…
ശ്യാം :എന്റെ നന്ദിനി നീ ഒന്ന് സമാധാനപ്പെടു… നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം….
നന്ദിനി :എന്ത് വഴി മുത്തശ്ശൻ എല്ലാം തീരുമാനിച്ചു കഴിഞ്ഞു. ഇനി നമ്മൾ എന്താ ചെയ്യുക…
ശ്യാം :ഞാൻ ഒരു കാര്യം തീരുമാനിച്ചു കഴിഞ്ഞു…
നന്ദിനി :എന്ത്…..!
അതേ സമയത്തു നന്ദിനിക്ക് കുട്ടൻ മെസ്സേജ് അയച്ചു….
ശ്യാം :അതൊക്കെ ഞാൻ പറയാം…
നന്ദിനി :ദേ കുട്ടേട്ടൻ മെസ്സേജ് അയക്കുന്നു…
ശ്യാം ബാൽക്കണിയിൽ നിന്ന് തിരിഞ്ഞു നോക്കിയപ്പോൾ കുട്ടൻ ഫോൺ യൂസ് ചെയ്യുന്നത് കണ്ടു… അത് തന്നെ ആയിരുന്നു കുട്ടന് വേണ്ടത്. നന്ദിനി അവൾക്ക് മെസ്സേജ് അയച്ചത് അവനോട് പറഞ്ഞിരിക്കുന്നു… അത് കൊണ്ട് ആണ് അവൻ തിരിഞ്ഞു നോക്കിയത്.. അപ്പോൾ അവർ തമ്മിൽ വല്ലതും ഉണ്ടോ? അത് കൊണ്ട് ആണോ നന്ദിനി എന്നെ അവോയിട് ചെയ്യുന്നത്? അങ്ങനെ പല പല ചോദ്യങ്ങൾ കടന്നു വന്നു… കുട്ടന്റെ സമാധാനം ഇതിനകം നഷ്ടമായി തുടങ്ങിയിരുന്നു.