കുട്ടൻ :എന്താ മുത്തശ്ശ…
മുത്തശ്ശൻ :നിന്റെയും നന്ദിനി കുട്ടിയുടെയും കാര്യം തന്നെ….
നന്ദിനി പെട്ടെന്ന് മുത്തശ്ശനെ നോക്കി…
മുത്തശ്ശൻ :നീ എന്തായാലും പോയാൽ വൈകി വരുള്ളൂ എന്നാൽ പിന്നെ നമുക്ക് നിങ്ങളുടെ കല്യാണം അങ്ങ് നടത്തി വെക്കാം… കൊറോണ അല്ലെ അധികം ആളും പേരും ഒന്നും വേണ്ട..
അവൾ പെട്ടെന്ന് ശ്യാമിന്റെ മുഖത്തേക്ക് നോക്കി… അവൻ പേടിക്കണ്ട എന്ന രീതിയിൽ അവളോട് കണ്ണ് കാണിച്ചു… കുട്ടന് സത്യത്തിൽ ആ കാര്യത്തിൽ സന്തോഷം ഉണ്ടായിരുന്നു.. എന്നിട്ടും അവൻ അത് മുഖത്ത് കാണിക്കാതെ സംസാരിക്കാൻ തുടങ്ങി…
കുട്ടൻ :എന്റെ പുറത്തേക്ക് ഉള്ള കാര്യങ്ങൾ ഒക്കെ ഏകദേശം റെഡി ആയിരിക്കുക ആണ് മുത്തശ്ശ..
മുത്തശ്ശൻ :അതിനു ഇപ്പോൾ എന്താ.. നീ പോകുമ്പോൾ അവളെ കൂടി കൊണ്ട് പൊക്കോ.. പുറത്തേക്ക് റെഡി ആകുമ്പോൾ തിരികെ കൊണ്ട് വന്നു വിട്ടാൽ മതി.. കാരണം നിശ്ചയം കഴിഞ്ഞു ഒരു വർഷം കഴിഞ്ഞു.. നീ ഇങ്ങനെ കറങ്ങി അടിച്ചു നടന്നാൽ ഒന്നും എങ്ങും എത്തില്ല…
കുട്ടൻ നന്ദിനിയെ നോക്കി.. എന്നാൽ അവളുടെ മുഖത്ത് വിഷമം അല്ലാതെ ഒരു ഇത്തിരി പോലും സന്തോഷം അവൻ കണ്ടില്ല… എന്റെ നന്ദിനി കുട്ടിക്ക് ഇതെന്ത് പറ്റി എന്ന ചിന്തയിൽ ആയിരുന്നു കുട്ടനും..
മുത്തശ്ശി :മോനെ കുട്ടാ നീ നന്ദിനി കുഞ്ഞിന്റെ കാര്യം ആലോചിക്ക് അവൾ എത്ര നാൾ എന്ന് പറഞ്ഞു ആണ് ആ മോതിരം കൈയിൽ ഇട്ട് ഇങ്ങനെ കാത്തിരിക്കുന്നത്… അത് കൊണ്ട് ഞങ്ങൾ ഇത് അങ്ങ് തീരുമാനിച്ചു…
കുട്ടൻ :എന്നാൽ പിന്നെ അങ്ങനെ ആകട്ടെ…