ശ്യാം പെട്ടെന്ന് അവരുടെ സംസാരം ശ്രദ്ധിച്ചു…
കുട്ടൻ :ഉം….
കുട്ടൻ കുളിക്കാൻ ആയി കടവിലേക്ക് പോയപ്പോൾ ശ്യാമിനെ കണ്ടില്ല… മുകളിൽ ജനലിൽ കൂടി നോക്കിയപ്പോൾ കുളിക്കടവിന്റെ അടുത്ത് നിന്ന് പൊട്ടിച്ചിരിച്ചു കൊണ്ട് സംസാരിക്കുന്ന നന്ദിനിയേയും ശ്യമിനെയും കണ്ടു. അവൻ അത് അത്ര ഇഷ്ടം ആയില്ല. പെട്ടെന്ന് തന്നെ അവൻ അങ്ങോട്ട് ചെന്നു.. ആ ഒരു വരവ് അവർ രണ്ടാളും പ്രതീക്ഷിച്ചില്ല… ചിരിച്ചു കൊണ്ട് ഇരുന്ന നന്ദിനിയുടെ മുഖം കുട്ടനെ കണ്ടപ്പോൾ മെല്ലെ മായുന്നത് അവൻ ശ്രദ്ധിച്ചു…
കുട്ടൻ :എന്താ നന്ദിനി കുട്ടി കുളി കഴിഞ്ഞു ഇതുവരെ പോയില്ലേ… പിന്നെ ശ്യാം നിന്നെ ഞാൻ എവിടെ ഒക്കെ നോക്കി…
ശ്യാം :ഞാൻ ഇപ്പൊ ഇങ്ങോട്ട് വന്നത് ഉള്ളു…
നന്ദിനി :ഞാൻ കുളിച്ചു പോകുവാൻ നിൽക്കുമ്പോൾ
കുട്ടൻ :ഉം നീ പോ..
ഒരു അജ്ഞാപിച്ചത് പോലെ അവളെ നോക്കി പറഞ്ഞു. അവൾക്ക് അത് തീരെ ഇഷ്ടം ആയില്ല. ശ്യാമിന്റെ പെണ്ണുങ്ങളുമായ് ഉള്ള ഇടപെടൽ കുട്ടന് നന്നായി അറിയാമായിരുന്നു… അത് കൊണ്ട് തന്നെ അവൻ അവളോട് കൂടി ഇടപഴകുന്നത് ശെരി ആയ രീതിയിൽ ആകില്ല എന്ന് അവനു തോന്നി… നന്ദിനി വേഗം തന്നെ തറവാട്ടിലേക്ക് നടന്നു പോയി. അന്ന് രാത്രി എല്ലാവരും ചേർന്ന് ആഹാരം കഴിക്കുമ്പോൾ മുത്തശ്ശൻ പെട്ടെന്ന് ഒരു കാര്യം എടുത്തിട്ടു…
മുത്തശ്ശൻ :കുട്ടാ നീ ഇനി പോയ് കഴിഞ്ഞു എന്നാ വരിക…
കുട്ടൻ :അത് അവിടെ ചെന്നാലേ പറയാൻ പറ്റുള്ളൂ മുത്തശ്ശ…
മുത്തശ്ശൻ :ഞാനും നിന്റെ മുത്തശ്ശിയും ചേർന്ന് ഒരു തീരുമാനം എടുത്തു…