കുട്ടൻ :നന്ദിനി…
വൈക്കോൽ കൊടുത്തു കൊണ്ട് ഇരുന്ന അവൾ തിരിഞ്ഞു നോക്കി..പ്രത്യകിച്ചു അവളിൽ മാറ്റം ഒന്നും കണ്ടില്ല… കുട്ടന് അത് അത്ഭുതം ആയി തോന്നി.. സാധാരണ ആ ശബ്ദം കേൾക്കുബോൾ ഉണ്ടാകുന്ന വെപ്രാളം ഒന്നും അവളിൽ കണ്ടില്ല…
നന്ദിനി :ആ കുട്ടേട്ടൻ എപ്പോ വന്നു…
കുട്ടൻ :ഞാൻ ഇപ്പൊ വന്നേ ഉള്ളു…
നന്ദിനി :എല്ലാർക്കും അവിടെ സുഖം അല്ലെ…
കുട്ടൻ :അവിടെ കുഴപ്പമില്ല എല്ലാവരും ഓക്കേ ആണ്…
നന്ദിനി :ഉം പിന്നെ എങ്ങനെ ഉണ്ടായിരുന്നു കുട്ടേട്ടാ ലോക് ടൗൺ…
കുട്ടൻ :ഒഹ്ഹ്ഹ് ഒരു മുറിയിൽ തന്നെ..
പെട്ടെന്ന് ശ്യാം ഇടയ്ക്ക് കയറി സംസാരിക്കാൻ തുടങ്ങി…
ശ്യാം :മോനെ ഇവിടെ ആണെങ്കിൽ ആ പ്രശ്നം ഇല്ല… തൊടിയിലും പറമ്പിലും എല്ലാം ഇറങ്ങി നടക്കാം…
കുട്ടൻ അപ്പോൾ ആണ് അവൻ തന്റെ പിറകെ നടന്നു വന്നത് ശ്രദ്ധിച്ചത്…
കുട്ടൻ :വന്നപ്പോ ഞാൻ നിന്നെ തിരക്കി നീ എവിടെ ആയിരുന്നു..
ശ്യാം :ഞാൻ മുകളിൽ ഉണ്ടായിരുന്നു…. നീ എന്നെ ഒന്ന് ഫോൺ വിളിക്കണ്ടേ മോനെ വന്നത് ഞാൻ കണ്ടില്ല. നിന്റെ ശബ്ദം കേട്ട് ഇങ്ങോട്ട് വന്നത് ആണ്…
കുട്ടൻ :ഉം…
നന്ദിനി :ശെരി കുട്ടേട്ടാ ദേഹം നല്ല അഴുക്ക് ഉണ്ട് ഞാൻ ഒന്ന് പോയ് കുളിക്കട്ടെ…
നന്ദിനി തന്റെ മുൻപിൽ നിന്ന് നടന്നു അകന്നപ്പോൾ.. താൻ ഇവിടെ നിന്ന് പോയപ്പോൾ കണ്ട നന്ദിനി കുട്ടി അല്ല അതെന്ന് തോന്നി… മുത്തശ്ശൻ അപ്പോൾ അങ്ങോട്ട് വന്നു…
കുട്ടൻ :മുത്തശ്ശ…
മുത്തശ്ശൻ :അവിടെ എല്ലാർക്കും സുഖമല്ലേ…
കുട്ടൻ :അതേ…
മുത്തശ്ശൻ :എന്തായലും പെട്ടെന്ന് ഇവിടെ നിന്ന് പോകേണ്ട… കുറച്ചു നാൾ പറ്റുമെങ്കിൽ ഇവിടെ നിൽക്കു.. പിന്നെ നന്ദിനി മോൾക്ക് നിന്നെ അടുത്ത് കാണാൻ പറ്റുമല്ലോ…