നന്ദിനി [അജിത് കൃഷ്ണ]

Posted by

“ഓഹ്ഹ് അപ്പോൾ ഇനി ഒരാഴ്ച വെജി തന്നെ ”

മുത്തശ്ശി :എന്താ മോനെ….!

ശ്യാം :ഹേയ് ഒന്നുമില്ല മുത്തശ്ശി….

മുത്തശ്ശി :കുട്ടാ നീ എന്തായാലും തിരുവനന്തപുരം പോകുവല്ലേ… എന്നാൽ പിന്നെ മേമ എടുത്തു കേറീട്ടു വാ അവരും ഫോൺ വിളിക്കുമ്പോൾ നിന്റെ കാര്യം തിരക്കും…

കുട്ടൻ :ആഹ്ഹ് കേറാം മുത്തശ്ശി…

മുത്തശ്ശി :അതൊന്നു ഓർമ്മിപ്പിക്കാൻ വന്നതാ…

കുട്ടൻ :അത് കുഴപ്പമില്ല ഞാൻ പൊക്കോളാം എന്തായാലും ചിലപ്പോൾ രണ്ട് ദിവസം എടുക്കും…

മുത്തശ്ശി ശ്യാമിനെ നോക്കി ചോദിച്ചു…

മുത്തശ്ശി :എങ്ങനെ കുട്ടിക്ക് ഞങ്ങളുടെ വീടും നാടും ഒക്കെ ഇഷ്ട്ടായോ…

ശ്യാം :ഇഷ്ട്ടായി മുത്തശ്ശി… അടിപൊളി ഇതൊക്കെ ആണ് ലൈഫ്….

മുത്തശ്ശി :എന്നാൽ വന്നപാടെ രണ്ടാളും ഒന്ന് കുളിച്ചു വാ..

കുട്ടൻ :ഞങ്ങൾ അങ്ങോട്ട് പോകുന്ന കാര്യം പറഞ്ഞു കൊണ്ട് ഇരിക്കുക ആയിരുന്നു..

മുത്തശ്ശി :എന്നാൽ പോയി കുളിച്ചു വാ, ഊണ് കാലം ആയി ഇരിക്കുവാ… എല്ലാം നിന്റെ പെണ്ണിന്റെ കൈ വെച്ച് ഉണ്ടാക്കിയതാ…

ശ്യാം :എന്നാ വാ നല്ല വിശപ്പ് പെട്ടെന്ന് കുളിച്ചിട്ട് വരാം….

മുത്തശ്ശിക്ക് ശ്യാമിനെ വല്ലാണ്ട് ഇഷ്ടം ആയി കാരണം അവൻ ആ ഒരു പ്രായത്തിൽ പോലും നല്ല തമാശയും ചുറു ചുറുകോടെ ആണ് നടക്കുന്നതും സംസാരിക്കുന്നതും എല്ലാം… കുളത്തിലേക്ക് പോകുന്നത് വീടിന്റെ സൈഡിൽ കൂടി ഉള്ള പറമ്പിൽ കൂടി ആണ് അത് നേരെ പോകുന്നത് ചുറ്റും മതിലുകൾ കൊണ്ട് കെട്ടി ഉയർത്തിയ കുളത്തിലേക്ക് ആണ്. കുളത്തിന്റെ മുൻ വശത്തു കയറി ഉള്ളിലേക്ക് പോകാൻ രണ്ടു വാതിലുകൾ ഉണ്ട് അവിടെ നിന്ന് ഓട് ഇട്ട് കുളത്തിലേക്ക് ചരിഞ്ഞു കിടക്കുന്ന ഒരു ഇറക്ക് അത് തന്നെ ഒരു വീടിന് തുല്യം എന്ന് തോന്നി പോകും..

Leave a Reply

Your email address will not be published. Required fields are marked *