പക്ഷെ അവരുടെ ഉള്ളിൽ എന്നെ കുറിച്ചൊരു ഭയവും ഉണ്ട്… അതുകൊണ്ടൊന്നും പറഞ്ഞില്ല…
അവരെന്നെ തുറിച്ചു നോക്കി… ഞാൻ ഒന്ന് ചിരിച്ചു കാണിച്ചിട്ട് പതുക്കെ തിരിഞ്ഞു നടക്കാൻ തുട.ങ്ങിയപ്പോൾ ദാ നിൽക്കുന്നു ലക്ഷ്മി എന്റെ പുറകിൽ…
മൂഞ്ചി.. അവൾക്കും ചൊരുക്ക് കാണും… ഞാൻ കരുതി പണിയായെന്ന്…
ഇവിടെ പിന്നെ എന്നെ കണ്ണെടുത്താൽ കണ്ടുകൂടാത്ത ആൾക്കാരുടെ സംസ്ഥാന സമ്മേളനമാണ്… ആമാതിരി പോക്രിത്തരം അല്ലെ ഈ കുടുംബത്തോട് ഞാൻ ചെയ്തതും ചെയ്യുന്നതും… ഒന്നോർത്താൽ ഞാൻ ചെയ്യുന്നതും ശെരിയാണ്… ഇവർ ആരെയെങ്കിലും മനുഷ്യരായിട്ടു കണ്ടിട്ടുണ്ടോ…
ഇങ്ങനെ ചിന്തിച്ചു നിൽക്കുമ്പോൾ….
ലക്ഷ്മി കുറച്ച നാണത്തോട്: എന്തുവാണ് നോക്കുന്നത് എന്തെങ്കിലും ആവശ്യമുണ്ടേൽ എന്നോട് പറഞ്ഞോളൂ…
ഇത് കേട്ട് ചെറിയമ്മ ചവുട്ടി തുള്ളിയവിടുന്നു പോയി…
അതിനി പെൺുമ്പിള്ള എന്തിനാ എന്നോട് ദേഷ്യം കാണിക്കുന്നത് …
ഇതെന്ത് പുകിൽ … എന്തേലുമാട്ടെന്ന ഞാനും കരുതി….
ഞാൻ ലക്ഷ്മിയോട് : ഒന്നുമില്ല ഞാൻ വെറുതെ കാറ്റ് കൊള്ളാൻ ഇറങ്ങിയതാ…
ലക്ഷ്മി : ഞാൻ ഇവിടെ നിൽക്കുന്നതിൽ എന്തേലും വിരോധമുണ്ടോ…
ഞാൻ : എനിക്കെന്തു വിരോധം…
പണ്ട് എന്നെ കണ്ടാൽ പുല്ല് വില പോലും തരാത്തവളാണ്…ഇപ്പോൾ എന്ത് എളിമ ഞാൻ മനസ്സിൽ കരുതി…
ഇതൊക്കെ ഞാനും ആസ്വദിച്ചു തുടങ്ങിരുന്നു..
അവൾ മട്ടുപ്പാവിൽ ഇത്തിരി മാറിയിരുന്നു… അവൾക്കെന്തയോക്കയോ എന്നോട് പറയണം എന്നുണ്ട്.. പക്ഷെ എങ്ങനെ തുടങ്ങണം എന്നുള്ള കൺഫ്യൂഷനിൽ ആണ്… അത് അവളുടെ മുഖഭാവത്തിൽ നിന്നെനിക്ക് മനസ്സിലായി…