എന്റെ മനസ്സിൽ ലഡു പൊട്ടി … അത് മതി… ഞാൻ അകത്തേക്ക് കയറുമ്പോൾ അവൻ പുറത്തേക്ക് വരട്ടെ… ഞാൻ മനസ്സിൽ ഒന്ന് ചിരിച്ചു…
ഭട്ടതിരിപ്പാട് : എന്നാൽ അങ്ങനെ ആകട്ടെ.. അതിനുള്ള ഏർപ്പാട് ചെയ്യുക….
ചെറിയ നമ്പൂതിരി മുകളിലെ നിലയിൽ ഏന്തി വലിഞ്ഞു കയറി ചെന്ന്… കുറച്ചു കഴിഞ്ഞപ്പോൾ… മുകളിൽ നിന്നെ മനോജിന്റ് ഉച്ച കേൾക്കാം.. വേറെ എന്തൊക്കയോ ശബ്ദവും കേൾക്കാം…
കുറച്ചു നേരം കഴിഞ്ഞപ്പോൾ എല്ലാം ശാന്തമായി.. പണിക്കാരികൾ കുറെ സാധനങ്ങൾ താഴേക്ക് കൊണ്ട് വന്നു… കൂടെ വിർത്തുകെട്ടിയ മുഖവുമായി മനോജ്ഉം താഴേക്ക് വന്നു… ആരെയും നോക്കാതെ അവൻ അവനു കൊടുത്ത മുറിയിലേക്ക് കയറി പോയി…
പണിക്കാരികൾ മുറി മുഴുവൻ വൃത്തിയാക്കി…
അങ്ങനെ ഞാൻ മനയിൽ എന്റെ പൊറുതി തുടങ്ങി….
ഭട്ടതിരിപ്പാട് 2 ശിങ്കിടികളെ, പിന്നെ ഒരു ആയയെയും എന്റവശ്യത്തിന് അവിടെ നിറുത്തി… എന്തേലും ആവശ്യമുണ്ടേൽ അവരെ അറിയിച്ച മതി എന്ന പറഞ്ഞിട്ട് അദ്ദേഹം തിരിച്ചു..പോയി…
ഞാൻ മുറിയിൽ കയറി ക്ഷിണം കൊണ്ടുറങ്ങി പോയി… വൈകുന്നേരം ആയ എനിക്ക് ഭക്ഷണം കൊണ്ട് വെയ്ക്കുമ്പോഴാണ് ഞാൻ ഉണരുന്നത്… ഞാൻ പോയി മുഖവും കഴുകി ഭക്ഷണവും കഴിച്ചു.. പതുക്കെ മുറിയുടെ പുറത്തേക്കിറങ്ങി… പുറത്തെങ്ങും ആരെയും കാണാത്തതു കൊണ്ട് ഞാൻ മട്ടുപ്പാവിലേക്ക് ചെന്നു… കുറച്ചു നേരം അവിടിരിക്കാമെന്നു കരുതിയാണ് ചെന്നത്…
പക്ഷെ ചെന്നകയറിയത് ചെറിയമ്മയുടെ വായിലോട്ടാണ്…
അവരുടെ പയ്യനെ അടിച്ചു പരുവമാക്കിട്ട് അവനെ അവന്റെ മുറിയിന്നെ ഇറക്കി വിട്ടതിന്റെ ചൊരുക്ക് കാണും …