അദ്ദേഹം : അത്… എല്ലാം ഏർപ്പാടാക്കിട്ടുണ്ട്… എല്ലാമാസവും അവശ്യ വസ്തുക്കൾ ഈ കുടുംബങ്ങൾ നിനക്കെത്തിച്ചു തരും…
നിങ്ങൾക്കുള്ള മനയുടെ പണിയുടനെ തുടങ്ങും.. എല്ലാ കുടുംബങ്ങളും അതിനു വേണ്ടിയുള്ള പണിക്കാരായും, ചിലവും വഹിക്കാമെന്നേറ്റിട്ടുണ്ട്… അതു വരെ നിങ്ങൾക്ക് മനക്കൽ താമസിക്കാം.. അവിടെയുള്ളവർ ഇല്ലത്തെ അതിഥി മന്ദിരം ശെരിയാക്കി അങ്ങോട്ട് മാറിക്കോളും…
ഞാൻ മനസ്സിൽ കരുതി… അറുത്ത കൈയ്ക്ക് ഉപ്പു തേക്കാത്തവരാണ് ഇവിടുത്തെ ജന്മിമാർ… അവരുടെ ആസനം വരെ കുളം തോണ്ടുന്ന പണിയാണ് അവന്മാർക്ക് കിട്ടിരിക്കുന്നത്…. ഞാനായിട്ട് എന്തിന് വേണ്ടന്ന് പറയണം…
ഞാൻ : എല്ലാം അങ്ങ് പറയുന്നത് പോലെ ആകട്ടെ…
അപ്പോഴാണ് അവിടെയുള്ളവരുടെ മുഖത്തെല്ലാം ഒരു സന്ധോഷം വന്നത്.. ഞാൻ എന്തേലും എതിർ പറഞ്ഞാൽ അവരാണ് അനുഭവിക്കുന്നത്… അങ്ങനെയാണല്ലോ സംഭവിച്ചു കൊണ്ടിരിക്കുന്നത്…
എല്ലാവരും സന്ധോഷത്തോട് തിരികെ പോയി…
അവർ പോയി കഴിഞ്ഞ… വാനര പട എന്റെ അടുക്കൽ വന്നു.. എല്ലാവരുടെയും മുഖത്തു ഒരു മ്ലാനത.. എന്തോ വലിയ തെറ്റ് ചെയ്തത് പോലെ…
ഞാൻ അവരോട് : എന്താ എന്ത് പറ്റി ..
ആതിര : ഇനി നിന്നോട് കൂടെ ഇങ്ങനെയൊന്നും ഇരിക്കാൻ പറ്റില്ലാലോ എന്നോർത്തു….
ഞാൻ : ആര് പറഞ്ഞു….
ധന്യ : നീ ഇപ്പൊ നാടിൻറെ പൊതു സ്വത്തല്ല…
ഞാൻ : അതിന്…
ആതിര : അല്ല… ഇനിയും നീയും നിനക്ക് വേണ്ടി സമർപ്പിക്കുന്നവരും മാത്രമല്ലെ നിന്റെ കൂടെ കാണു… ഞങ്ങൾക്ക് ഇനിയും നിന്റെ കൂടെ ഇങ്ങനെയൊക്കെ ചെയ്യാൻ പറ്റുമോ…