അവളുമാരെല്ലാം എന്റെ ചുറ്റും വന്നിരുന്നു… ധന്യയും രേണുകയും മുറി വൃത്തിയാക്കാൻ കയറി…അച്ഛൻ പോയെ പിന്നെ വൃത്തിയാക്കിട്ടില്ല…
കുറച്ചു സമയത്തിന് ശേഷം ബ്രെഹ്മദത്തൻ നമ്പൂതിരിയും പരിവാരങ്ങളും എന്നെ കാണാൻ വന്നു… ലക്ഷ്മി അദ്ദേഹത്തിന് ഇരിക്കാൻ ഒരു കസേര ഇട്ടു കൊടുത്തു…
അദ്ദേഹം : അച്ചു… സംഭവിക്കാൻ ഉള്ളതെല്ലാം സംഭവിച്ചു… പോകാൻ ഉള്ളവർ എല്ലാം പോയി… ഞങ്ങൾ ഒരു തീരുമാനം എടുത്തിട്ടുണ്ട്…
ഞാൻ തലുയർത്തി നോക്കിട്ട്…അദ്ദേഹത്തോട്…
എന്റെ അച്ഛൻ വിട്ടു പോയതെനിക്കിതുവരെ ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല… ഇന്നയാൾ തല കറങ്ങി വീണപ്പോൾ എനിക്കെന്റെ അച്ഛനെയാണ് ഓർമ്മ വന്നത്… അതാണ് ഞാൻ പെട്ടെന്നിങ്ങ പോന്നത്…
അദ്ദേഹം : അതാണ് ഞാൻ പറഞ്ഞത്… ഈശ്വരൻ പറഞ്ഞത് പോലെ ഈ ഗ്രാമം അതിന്റെ ചെയ്തികളിൽ മാറ്റം വരുത്തണം… നമ്മുക്ക് പുതിയൊരു ഭാവി ഉണ്ടാകണം… അത് നിന്നിലൂടെ സാധ്യമാകു… അതെങ്ങനെയാണ് എന്ന എനിക്കിനാണ് മനസ്സിലായത്…
അതിൻ പ്രകാരം ഞാൻ എല്ലാവരോടും സംസാരിച്ചു… ഉപ്പു തിന്നവൻ വെള്ളം കുടിച്ചേ മതിയാകു….
ഞാൻ : അങ്ങ് എന്താണ് പറഞ്ഞു വരുന്നത്… ഞാൻ എന്താണ് ചെയ്യണ്ടത്…
അദ്ദേഹം : നീ ഞങ്ങളുടെ തെറ്റിനുള്ള പ്രായശ്ചിത്തം സ്വീകരിക്കണം….
ഞാൻ : എങ്ങനെ…
അദ്ദേഹം : ഞങ്ങൾ നിനക്കും നിന്റെ പെണ്പടക്കുമായിട്ട് ഈ കുന്നും അതിന്റെ താഴ്വാരത്തുള്ള 100 ഏക്കർ സ്ഥലവും നിന്റെ പേർക്ക് പതിപ്പിച്ചു തരും… അതിൽ ഒരു മനയും ….
ഞാൻ അന്ധം വിട്ടു പോയി.. ഇത്രയും സ്ഥലവും മനയും… എനിക്ക് സ്വപനം കാണാൻ പറ്റില്ല…