ഇല്ലത്തെ പുജാതികർമങ്ങൾ കഴിഞ്ഞേ എല്ലാവരും ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു,,, ഭട്ടതിരിയും പ്രമാണിമാരും ചെണ്ടമേളവും വെളിച്ചപ്പാടും നാട്ടുകാരും എല്ലാം ഞങ്ങളെ അനുഗമിച്ചു…
ക്ഷേത്രത്തിൽ എത്തിയപ്പോൾ ഒരു ഉൽസവ പ്രതീതി.. ഞങ്ങളെ സ്വികരിക്കാൻ ആനയും അമ്പാരിയെല്ലാമുണ്ട്… കൂടാതെ ക്ഷേത്രം എല്ലാം അലങ്കരിച്ചിട്ടുണ്ട്….
ചെന്നയുടനെ ബ്രെഹ്‌മദത്തൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ എന്നെ സ്വീകരിച്ച ക്ഷേത്രത്തിലേക്കാനയിച്ചു കൊണ്ട് ചെന്നു ഹോമകുണ്ഡത്തിന്റെയടുത്ത പ്രത്യകമൊരുക്കിയ പിഠത്തലിരുത്തി…
കഴിഞ്ഞ 7 ദിവസമായിട്ട് നടത്തിയ ഹോമങ്ങളുടെ അവസാനം ആണ് ഇന്ന്…ഒരു ഉച്ച കഴിഞ്ഞപ്പോഴത്തേക്കും ചടങ്ങുകൾ എല്ലാം കഴിഞ്ഞു….
എല്ലാവരും ബ്രെഹ്മദത്തൻ നമ്പൂതിരിയുടെ വാക്കുകൾക്കായിട്ട് കാതോർത്തു…
ബ്രെഹ്മദത്തൻ നമ്പൂതിരി ഉച്ചഭാഷിണിയിലൂടെ :
കഴിഞ്ഞ കുറച്ചു നാളായി ഈ നാടിനെ അടക്കം ബാധിച്ച പ്രേശ്നങ്ങൾക്കും അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളും ഏവരും അറിഞ്ഞു കാണുമല്ലോ…
ഞാൻ അതിലേക്കൊന്നും അതികം കടക്കുന്നില്ല … ഇവിടെ കുടിരിക്കുന്ന എല്ലാവരിലും അത് പ്രേകടമാണ്…
തിങ്ങി നിറഞ്ഞ ജനക്കൂട്ടം വളരെ ശ്രേധയോടെ നമ്പൂതിരി പറയുന്നത് ശ്രേധിച്ചു കേൾക്കുകയാണ്…
കഴിഞ്ഞ കുറച്ച ദിവസമായി ആ പ്രേശ്ന പരിഹാരത്തിനായി ഞാൻ ശ്രേമിക്കുകയാണ്.. പല പല തടസ്സങ്ങളും നേരിട്ടങ്കിലും ഇന്നതിന് ഒരു സമാപ്തി കൈവരികയാണ്….
നമ്മളും നമ്മളുടെ അപ്പനപ്പൂപ്പന്മാരും ചെയ്തു വെച്ച ദുഷ്കർമങ്ങളുടെ ഫലമാണ് നമ്മൾ അനുഭവിക്കുന്നത്… അതിൽ നിന്നാർക്കും ഒഴിഞ്ഞു മാറാൻ ആവില്ല….