മനോജ് എന്നെ രൂക്ഷമായിട്ട് നോക്കി…. ഞാനും വിട്ടില്ല അവനെ ഒരു പുച്ഛത്തോടെ ചിരിച്ചു കാണിച്ചു…
അവൻ ചവുട്ടി തുള്ളി അകത്തേക്ക് കയറി പോയി…
പൂജയും ചടങ്ങുകളുമൊക്കെ കഴിഞ്ഞപ്പോഴേക്കും വളരെ വൈകിരുന്നു കൂടാതെ മൃഷ്ടാന ഭോജനവും കുടി ആയപ്പോൾ ഞാൻ ശരിക്കും തളർന്നിരുന്നു…
ഭട്ടതിരിപ്പാട് : വിശ്രമിക്കാനുള്ള മുറി താഴെ ഒരുക്കിട്ടുണ്ട്.. എന്തെങ്കിലും അസൗകര്യം ഉണ്ടെങ്കിൽ അറിയിക്കണം…
എന്ത് അസൗകര്യം … ഇതിലും കുറയായിട്ടാണ് ഞങ്ങൾ കഴിയുന്നത്…
പക്ഷെ താഴത്തെ നിലയിലെ മുറികളിൽ താമസിക്കാൻ എനിക്കൊരു മടി.. വേറെ ഒന്നും കൊണ്ടല്ല അതിനപ്പുറത്താണ് വലിയ നമ്പൂതിരിയുടെ അറ.. താഴെ തന്നെയാണ് ചെറിയനമ്പൂതിരിയുടെയും മുറി…. ഇവരുടെയെല്ലാം മുഖം എന്നും രാവിലെ കാണണമല്ലോ എന്നോർത്തോപ്പോ എനിക്കൊരു വൈക്ലഭ്യം ….
എന്റെ വൈക്ലഭ്യം കണ്ട ഭട്ടതിരിപ്പാട്… എന്താണ് ഒരു വൈക്ലഭ്യം എന്തെങ്കിലും വിരോധമുണ്ടെങ്കിൽ തുറന്ന് പറയുക…
ഞാൻ : എനിക്ക് മുകളിലെ നിലയിൽ ഏതെങ്കിലും മുറി തരപ്പെടുത്തി തരാൻ കഴിയുമോ…
ഭട്ടതിരിപ്പാട് ചെറിയ നമ്പൂതിരിയോടെ : എന്താ നംപൂതിയരെ മുകളിൽ മുറി ഒഴിവു വല്ലവും ഉണ്ടോ…
ചെറിയ നമ്പൂതിരി : അത് പിന്നെ… ഇല്ലത്തെ സ്ത്രീജനങ്ങൾ ആണ് മുകൾ നിലയിൽ താമസിക്കുന്നത്.. പിന്നെ ശ്രീലക്ഷ്മിയുടെ 2 3 കൂട്ടുകാരികളും അവിടെ താമസമുണ്ട്… മുകളിൽ വേറെ മുറി…. എന്തോ ആലോചിച്ചിട്ട്..
ഉവ്വ് ഒരു മുറിയുണ്ട് …… ഇവിടുത്തെ ഉണ്ണിയുടെ മുറിയാണ്.. അവനെ തത്കാലം താഴത്തെ നിലയിലോട്ട് മാറ്റം…