ഞാൻ ആരെയും ശ്രദ്ധിക്കാതെ അകത്തേക്ക് കയറി പോയി…
ഇല്ലത്തുള്ള ആരും എന്റെ മുന്നിൽ വരാതെ ശ്രെദ്ധിക്കുന്നുണ്ട്….ചെറിയമ്മയും വലിയമ്മയും ചെറിയച്ഛനുമൊക്കെ മനോജിന്റെ കൂടെ ആശുപത്രിയിലാണ്…
ഇതിനിടയിൽ ശ്രീലക്ഷ്മിയുടെ കൂട്ടുകാർക്കും എന്റെ അച്ഛന്റെ കൊലക്കേസ് അന്വേഷണം കഴിയാതെ ഈ നാട് വിട്ടു പോകാനും പറ്റില്ല… കുറഞ്ഞ പക്ഷം മനോജിന് ബോധമെങ്കിലും വന്ന മൊഴിയെടുത്താലേ ഇവർക്കുരി പോകാൻ പറ്റു….
എന്റേത് സ്വയരക്ഷക്ക് വേണ്ടിയുള്ള അക്രമണമായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തേക്കുന്നത്… അത് കൊണ്ട് അറസ്റ്റൊന്നുമില്ല… പക്ഷെ നാട് വിടാൻ പറ്റില്ല.. അല്ലേലും ഞാൻ എവിടെ പോകാൻ….
അത് കൊണ്ട് അവരും ശ്രീലക്ഷ്മിയും ശ്രീകലയും ഇവിടെയുണ്ട്… പിന്നെ വലിയ നമ്പൂതിരി നടു തളർന്ന ഒരു മൂലക്ക് കിടപ്പുണ്ട്….
താഴെ കൊടുമ്പിരി കൊണ്ട് ചർച്ചയും ഒരുക്കങ്ങളുമൊക്കെ നടക്കുകയാണ്… അത്താഴം കഴിച്ചയുടൻ ഞാൻ കിടന്നുറങ്ങി… നാളെ നേരത്തെ എഴുനേൽക്കേണ്ടതാണ്…
********************************************************
രാവിലെ തന്നെ ഭട്ടതിരി കൂട്ടരും വന്ന് കുളത്തിൽ കൊണ്ട് എന്നെയൊന്നു മുക്കിയെടുത്തു.. നല്ല തണുപ്പുണ്ടായിരുന്നു… എന്റെ പല്ല് കുട്ടിടിക്കാൻ തുടങ്ങി.. നല്ല വസ്ത്രങ്ങൾ ധരിപ്പിച്ചെന്നേ പൂജ നടക്കുന്നിടത്ത് കൊണ്ടിരുത്തി…
പൂജാരി ഭസ്മം ഒക്കെ തൊടിയിച്ചു എന്നെ കളത്തിൽ ഇരുത്തി പൂജ തുടർന്നു.. രാവിലെ ആയപ്പോഴത്തേക്കും പുറത്തു നാട്ടുകാർ തടിച്ചു കുടി… എല്ലാവരും പ്രാര്ഥനയോട് പുജയിലും ബാക്കിയുള്ള പരിപാടികളിലും പങ്കെടുത്തു…