എല്ലാവരും എന്നെ കണ്ടപ്പോൾ ബഹുമാനത്തോടെ എഴുനേറ്റു…
ഭട്ടത്തിരിപ്പാട്.: എന്താണാവോ… എന്തേലും ആവശ്യമുണ്ടേൽ എന്നോട് പറഞ്ഞോളൂ…
ഞാൻ : ഇല്ല… എന്റെ സുഹൃത്തുക്കൾ അവിടെ നിൽപ്പുണ്ട്…
ഭട്ടതിരി : ഉവ്വോ… ആരവിടെ അവരെ വിളിപ്പിക്കുക…
ഞാൻ : വേണ്ട..ഞാൻ പോയി കണ്ടോളം…
ഭട്ടതിരി ശിങ്കിടിയെ കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു എന്റെ കൂടെ വരാൻ …
ഞാൻ : വേണ്ട ആരും വരേണ്ട ഞാൻ ഒറ്റക്ക് പൊയ്ക്കോളാം…
ഞാൻ പറഞ്ഞത് കൊണ്ട് പിന്നാരും എന്റെ പുറകിനു വന്നില്ല…
ഞാൻ എന്റെ വാനര പടയുടെ അടുക്കൽ എത്തി…
ധന്യ ആണ് എന്നെ ആദ്യം കണ്ടത്… കണ്ടപാടെ അവൾ കരഞ്ഞു കൊണ്ട് വന്നെന്നെ കെട്ടി പിടിച്ചു.. എല്ലാവരുടെയും കണ്ണുകൾ കലങ്ങിരുന്നു.. ബാക്കിയുള്ളവരും എന്നെ വന്ന കെട്ടിപിടിച്ചു…
എനിക്കും പിടിച്ചു നില്ക്കാൻ പറ്റിയില്ല എന്റെ സങ്കടവും ഞാൻ അവരെ കെട്ടി പിടിച്ചു കരഞ്ഞു തീർത്തു…
പിന്നെ അവർ ഓരോന്ന് പറഞ്ഞെന്നെ ആശ്വസിപ്പിച്ചു…
ഇരിട്ടുന്നിടം വരെ ഞാൻ അവരോട് കൂടെ തന്നെയിരുന്നു.. അതിനിടക്കെ എല്ലാവരും എന്നോട് തിരിച്ചു വാ.. ഇതൊന്നും നമ്മുക്ക് വേണ്ട.. എന്നോട് അവരുടെ കൂടെ ചെല്ലാൻ നിർബന്ധിച്ചു…
ഞാൻ അവരോട് : രൂപം പ്രത്യക്ഷപ്പെട്ട കാര്യവും പറഞ്ഞ കാര്യവും എല്ലാം വിശദമായി പറഞ്ഞു കൊടുത്തു…
എല്ലാം നല്ലതിന് വേണ്ടിയാണ് .. എല്ലാം ഉടനെ കലങ്ങി തെളിയും.. അപ്പോൾ ഞാൻ തിരിച്ചു അവരുടെ അടുക്കൽ തന്നെ മടങ്ങി വരും എന്ന പറഞ്ഞിട്ട്..ഞാൻ ഇല്ലത്തേക്ക് നടന്നു…
എന്റെ മനസ്സ് അവരുടെ അടുത്തായിരുന്നു.. ശരീരം മാത്രമേ ഇല്ലത്തേക്ക് പോയിട്ടുള്ളൂ… അവർ എന്നെ കുറെ നേരം നോക്കി നിന്നിട്ട് വീടുകളിലേക്ക് മടങ്ങി പോയി…