ഭട്ടതിരിപ്പാട് ബ്രെഹ്മദത്തൻ നമ്പൂതിരിയുടെ മുഖത്തെ സന്തോഷം കണ്ട്
അകത്തേക്ക് പോയങ്ങയുടെ മുഖം പ്രസന്നമായിരിക്കുന്നു… ദോഷം എല്ലാം ഇതോടെ വിട്ടകന്നോ…
നമ്പൂതിരി : ദോഷം ഒന്നും അകന്നിട്ടില്ല…
ഭട്ടതിരിപ്പാട് : പിന്നെ ഈ സന്തോഷത്തിന്റെ കാരണം എന്താണ്….
നമ്പൂതിരി : ഈശ്വരൻ എന്റെ മുൻപിൽ പ്രത്യക്ഷപെട്ടു… അതാണ് …
ആർക്കും അത് വിശ്വസിക്കാൻ പറ്റുന്നില്ല..
ഭട്ടതിരിപ്പാട് : എന്നിട്ട്….
നമ്പൂതിരി : എല്ലാം അതിന്റെ മുറക്ക് തന്നെ നടക്കട്ടെ… നാളെ അല്ലെ എല്ലാവരോടും വരാൻ പറഞ്ഞിരിക്കുന്നേ… അതിന്റെ ഒരുക്കങ്ങൾ എവിടെ വരെയായി…
ക്ഷേത്രാധികാരി : ക്ഷേത്രത്തിൽ പന്തൽ പണി അവസാനഘട്ടത്തിൽ ആണ് … ബാക്കിയുള്ള ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി…
നമ്പൂതിരി : മ്മ്മ്
ഭട്ടതിരിയോട് …. ഇവിടുത്തെ കാര്യങ്ങൾ എല്ലാം അങ്ങയെ ഏൽപ്പിക്കുകയാണ്…
നാളെ രാവിലെ ഇവിടുന്നു പൂജകൾ എല്ലാം യഥാവിധി നടത്തി അവനെ ക്ഷേത്രത്തിലേക്ക് ആനയിച്ചു കൊണ്ട് വരേണ്ടത് അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുയാണ്… ഞാൻ ക്ഷേത്രത്തിൽ സ്വികരിക്കാൻ ഉണ്ടാകും…
ഭട്ടതിരി : ഭയപ്പെടേണ്ട എല്ലാം ഭംഗിയോട് ഞാൻ ചേയിച്ചോളാം…
എന്നാൽ അങ്ങനെ ആകട്ടെ… എന്ന പറഞ്ഞു നമ്പൂതിരി ക്ഷേത്രത്തിലേക്ക് പോയി…
*******************************************************
ഞാൻ ജനലിലൂടെ നോക്കിയപ്പോൾ എന്റെ വാനര പട ദുരെ ഇരിക്കുന്നത് എന്റെ ശ്രദ്ധയിൽ പെട്ടത്…ഞാൻ വേഗം എഴുന്നേറ്റ് താഴേക്ക് ചെന്നു…
പ്രമാണിമാരെല്ലാം ഉമ്മറത്തുണ്ടായിരുന്നു…അവർ നാളത്തെ കാര്യങ്ങൾ എല്ലാം സംസാരിച്ച ഓരോരുത്തരെ എല്പിച്ചോണ്ടിരിക്കുവായിരുന്നു… അപ്പോഴാണ് ഞാൻ താഴേക്കിറങ്ങി വരുന്നത് കണ്ടത്…