ഞാൻ ചുണ്ടി കാണിച്ച ഭാഗത്തേക്ക് ബ്രെഹ്മദത്തൻ നമ്പൂതിരി നോക്കിയപ്പോൾ, അദ്ദേഹത്തിനും ആ രൂപത്തിനെ കാണുവാൻ സാധിച്ചു.. അവ്യക്തമായ ഒരു രൂപം…
നമ്പൂതിരി ഉടനെ നിലത്തേക്ക് കമിഴ്ന്നു കിടന്നു കൈ കുപ്പി .. ഉടനെ വാതിൽ അടഞ്ഞു…
ആ രൂപം : എന്തിനാണ് നീ ഭയപ്പെടുന്നത്… ഇത് നിന്റെ നിയോഗം ആണ്… നിനക്കിനി ബന്ധങ്ങളുടെ കെട്ടുപാടുകളില്ല… നിനക്കിനി മുൻപോട്ട് ഒരുപാട് ദുരം സഞ്ചരിക്കാൻ ഉണ്ട്… ധൈര്യമായിട്ട് മുന്നോട്ട് പോകുക…
നമ്പൂതിരിയോട്…
നിങ്ങൾ പുറത്തു പോയി പറയേണ്ട കാര്യങ്ങളും ചെയ്യണ്ട പരിഹാര ക്രിയകളും നിങ്ങടെ നാവിൻ തുമ്പത്ത് അതാത് സമയാകുമ്പോൾ വന്നോളും… ഭയപ്പെടാതെ അത് നടപ്പിലാക്കിക്കോളുക…
ഞാൻ ഈ ജനത്തിന്റെ പാപങ്ങൾക്കുള്ള വിധി ഇവനിലൂടെ നടപ്പാക്കും… നിങ്ങൾ ഇവന്റെ വായ് ആയിരിക്കും.. ഇവന് വേണ്ടി ഇനി നിങ്ങൾ ആയിരിക്കും എല്ലായിടത്തും സംസാരിക്കുന്നത്….
പൊയ്ക്കോളുക…
എന്നും പറഞ്ഞു ആ രൂപം മാഞ്ഞു പോയി…
നമ്പൂതിരി എഴുന്നേറ്റ് എന്നെ ഒന്ന് നോക്കി ചിരിച്ചിട്ട് പുറത്തേക്ക് പോയി….
എനിക്കും എവിടുന്നോ ഒരു ഊർജം ലഭിച്ചത് പോലെ തോന്നി…
***************************************************
പുറത്തേക്ക് വന്ന ബ്രെഹ്മദത്തൻ നമ്പൂതിരി ചാര് കസേരയിൽ വന്നിരുന്നു… 2 ദിവസമായിട്ട് നാട്ടുകാർ എല്ലാം ഇവിടെ തന്നെയുണ്ട് …. ഇവിടുത്ത സംഭവവികാസങ്ങൾ അറിഞ്ഞേലാവരും മുറ്റത്തും തൊടിയിലുമൊക്കെയായിട്ട് കുട്ടം കുടി നിന്ന് സംസാരമാണ്.. അപ്പോഴാണ് നമ്പൂതിരി പുറത്തേക്ക് വന്നത്…