അവൻ നിലം പൊത്തി വീണു… വലത്തു കൈയും രണ്ട് കാലും അവന്റെ ശരീരത്തിൽ നിന്ന് വേർപെട്ടിരുന്നു…
നിന്റെ ജീവൻ ഞാൻ വിട്ടു തരുന്നു… ഈ ഭൂമിയിൽ നീയിനിയും ഇഴഞ്ഞ ജീവിക്കും….
ഞാൻ കത്തി താഴേക്കിട്ടു… ആകാശത്തേക്ക് നോക്കി അലറിവിളിച്ചിട്ട്…. തളർന്നു വീണു….
ആരൊക്കയോ ഓടി വന്ന എന്നെയും മനോജിനെയും എടുത്തോണ്ട് പോയി…
ഞാൻ പിറ്റേന്നാണ് പിന്നെ കണ്ണ് തുറക്കുന്നത്…
എനിക്ക് ബോധം ഇല്ലാത്തത് കൊണ്ട് നേരത്തോട് നേരം വെയ്ക്കാൻ കഴിയാത്തത് കൊണ്ടും അച്ഛന്റെ ചിത ബ്രെഹ്മദത്തൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ദഹിപ്പിച്ചിരുന്നു….
ഞാൻ കണ്ണ് തുറന്ന് ഉടനെ ആയ പോയി ബ്രെഹ്മദത്തൻ നമ്പൂതിരിയെ കൂട്ടികൊണ്ട് വന്നു…
നമ്പൂതിരി : കിടന്നൊള്ളു… ഇപ്പൊ എങ്ങനെയുണ്ട്…
ഞാൻ എഴുന്നേറ്റിരുന്നു… തലക്ക് എന്തോ ഒരു മന്ദിപ്പുണ്ട്…അല്ലാതെ കുഴപ്പമില്ല…
മനോജ് …….
നമ്പൂതിരി : ജീവൻ ബാക്കി വച്ചിരുന്നല്ലോ…. പട്ടണത്തിലേക്ക് കൊണ്ട് പോയി….
ഞാൻ : ഒന്നും വേണ്ടായിരുന്നു… ഇങ്ങനെയൊന്നും സംഭവിച്ചില്ലെങ്കിൽ എന്റെ അച്ഛൻ ഇപ്പൊ എന്റെ കുടെയുണ്ടാവുമായിരുന്നു…
നമ്പൂതിരി : ഒന്നും ഓർത്തു മനസ്സ് വിഷമിപ്പിക്കേണ്ട…. ഒരു മരണവും വെറുതെയാകുന്നില്ല…
ഞാൻ : എനിക്കിവിടെ നില്ക്കാൻ കഴിയില്ല…
ഞാൻ അങ്ങനെ പറഞ്ഞപ്പോൾ എനിക്കാ സാനിധ്യം തിരിച്ചറിയാൻ കഴിഞ്ഞു… എന്നോട് സംസാരിക്കുന്ന ആ രൂപത്തിന്റെ സാനിധ്യം…
എന്റെ ഭാവം മാറുന്നത് കണ്ട് …നമ്പൂതിരി : എന്ത് പറ്റി…
ഞാൻ അദ്ദേഹം ഇവിടെയുണ്ട്…