മനോജ് എന്നോടുള്ള വിരോധത്തിന്ന് അച്ചൻ പണിക്ക് വന്നപ്പോ കുത്തിയിട്ട് ഓടി പോയതാണ്… ഇത് വരെ മനോജിന് കിട്ടിട്ടില്ല … പണിക്കാരും പോലീസുകാരും അവനെ അനേഷിച്ചോണ്ടിരിക്കുവാണ്… ഇരുട്ടായത് കൊണ്ട് അവൻ എങ്ങോട്ട് പോയന്ന് ആരും കണ്ടില്ല…
ബ്രെഹ്‌മദത്തൻ നമ്പൂതിരി വന്നപ്പോൾ മുതൽ കവടി നിരത്തി അതിനു മുന്നിൽ ഇരിക്കുകയാണ്… ഇങ്ങനെയൊരു അത്യാഹിതം അദ്ദേഹത്തിന് പോലും കാണാൻ കഴിഞ്ഞില്ല…
ഹോമത്തിനിടക്ക് പ്രേശ്നങ്ങൾ ഉണ്ടാകും എന്ന അദ്ദേഹത്തിനറിയാമായിരുന്നു… പക്ഷെ അതെ ഇങ്ങനെയാകും എന്ന് അദ്ദേഹം സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ല….
അദ്ദേഹം മനോജിന്റെയും, അച്ഛൻ നമ്പൂതിരിയുടെയും, വലിയച്ഛൻ നമ്പൂതിരിയുടെ ഒക്കെ ജാതകം എടുപ്പിച്ചു.. വീണ്ടും കവടി നിരത്തി…
അവിടെ ഉണ്ടായിരുന്ന ഒരു പ്രമാണി : എന്തേലും കാണുന്നുണ്ടോ….
വീണ്ടും എന്തേലും പ്രെശ്നം ഇത് കൊണ്ട് ഉണ്ടാകുമോ എന്നാണ് അയാളുടെ ആശങ്ക… അല്ലാതെ എന്റെ അച്ഛൻ മരിച്ചതോ… മനോജ് കൊന്നതോ ഒന്നും പുള്ളിയുടെ വിഷയമല്ല….
ബ്രെഹ്മദത്തൻ നമ്പൂതിരി അയാളെ ഒന്ന് ഇരുത്തി നോക്കി എന്നിട്ട് : ഇപ്പോഴാണ് എല്ലാം തെളിഞ്ഞ വരുന്നത്….
ഞാൻ അന്ന് പറഞ്ഞില്ലായിരുന്നോ… നമ്മുക്ക് മനസിലാക്കാൻ പറ്റാത്ത ഒത്തിരി കാര്യങ്ങൾ ഈ പ്രപഞ്ചത്തിലുണ്ട്…. ചിലത് താനെ വെളിപ്പെട്ടു വരണം….
പ്രമാണി : അങ്ങ് എന്താണ് എന്ന വെച്ചാ തെളിച്ച പറയുക… ഞങ്ങൾ എന്താണ് ചെയ്യണ്ടത്…
നമ്പൂതിരി : നമ്മൾ ചെയ്‌യേണ്ടതെലാം നമ്മൾ ചെയ്യുന്നുണ്ട്….