“ഞാനിവിടെ ഉള്ളപ്പോ നോക്കടാ മോനെ.. ”
“എന്നാ പിന്നെ ശരി രാധികേച്ചി..”
അവരോട് സലാം പറഞ്ഞ് ഞാൻ നേരെ വീട്ടിലേക്ക് പോയി.
രാധികേച്ചിയെ എത്ര കണ്ടാലും മതി വരില്ല… അത്രയ്ക്ക് വശ്യതയാർന്ന സൗന്ദര്യമാണ് ചേച്ചിയ്ക്ക്..!!!
ഇതുപോലൊരു ഭാര്യയെ കിട്ടിയതിൽ മോഹനേട്ടൻ എത്ര ഭാഗ്യവാനാണ്… ഞാൻ സ്വയം അസൂയപെട്ടു.
അങ്ങനെ ഓരോന്ന് ആലോചിച്ച് ഞാൻ വീട്ടിലെത്തി. ഒരു കട്ടനും കുടിച്ച് ഞാൻ നേരെ കുളക്കടവിലേക്ക് വിട്ടു.
ക്ലീനിങ് പരിപാടികൾ ഒക്കെ ഏകദേശം തീരാനായ്. ഞാനും കൂടി നല്ലോണം ഒന്ന് ഉത്സഹിച്ച് പണിയെടുത്തപ്പോൾ സംഭവം വേഗം കഴിഞ്ഞു..
ഇപ്പൊൾ അത്യാവശ്യം പേടിക്കാതെ കുളിക്കാനുള്ള രീതിയിൽ ആകിയിടുണ്ട്.
പണികഴിഞ്ഞ് ഞങ്ങൾ എല്ലാവരും കുളത്തിൽ നിന്ന് തന്നെയൊന്നു ആർമാധിച്ച് കുളിച്ച് കരയ്ക്ക് കയറി…
“രാമേട്ടാ… കുളം ഇനി ഉപയോഗിക്കാതെ ഇടല്ലേ..പിന്നെ ഉള്ളത്തിലും നശിച്ച് പോവും..” രാജേട്ടൻ തോർത്തികൊണ്ട് പറഞ്ഞു.
“നിങ്ങളൊക്കെ വാ കുളിക്കാൻ..” അച്ഛൻ മുണ്ടുടുത്തുകൊണ്ട് പറഞ്ഞു.
“ഇത്രേം നല്ല കുളമുണ്ടായിട്ട് വരാണ്ടിരിക്കാൻ കഴിയോ..” ബാബു ഏട്ടൻ ഏറ്റ് പിടിച്ചു.
“എന്നാ വാ നമുക്ക് പോയി വല്ലതും കഴിക്കാം..” അച്ഛനെ അവരെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു.
അങ്ങനെ ഞങ്ങൽ നേരെ വീട്ടിലേക്ക് പോയി നോക്കിയപ്പോൾ അമ്മ നല്ല കപ്പയും മീൻ മുളകിട്ടതും പുട്ടും ഉണ്ടാക്കി വെച്ചിട്ടുണ്ടായിരുന്നു. കുളത്തിൽ നീരാടിയത്കൊണ്ടാണെന്ന് തോനുന്നു നല്ല വിശപ്പായിരുന്നു.
എല്ലാവരും നന്നായി ഭക്ഷണം കഴിച്ച് അവർ അവരുടെ കൂലിയും വാങ്ങി അവരുടെ വീടുകളിലേക്ക് പോയി..