“എടീ… നീ അവിടുന്ന് കുത്തിക്കൊണ്ടിരിക്കണ്ട് ഇവന് ചായ കൊടുക്ക്..”
“നിങ്ങള് പറഞ്ഞിട്ട് വേണ്ട ഞാൻ അവന് ചായ കൊടുക്കാൻ… അല്ലടാ വിച്ചു..” ചേച്ചി അലക്ക് നിർത്തി കൈ കഴുകി എൻ്റെ അടുത്തേക്ക് വന്നു..
“അയ്യോ.. ചയയൊന്നും വേണ്ടെച്ചി.. ഞാൻ ദേ ഇപ്പൊ കുടിച്ചിട്ടാ ഇറങ്ങിയെ..”
“അങ്ങനെ പറഞ്ഞാല് എങ്ങനെയാ.. നല്ല പത്തിരിയും കറിയും ഉണ്ട്..” ചേച്ചി സ്നേഹത്തോടെ പറഞ്ഞ്.
“ഇപ്പൊ കഴിക്കാൻ എനിക്ക് വയറില്ല… മൂക്കറ്റം തിന്നാൻ ഞാൻ ഒരു ദിവസം വരാം” അതും പറഞ്ഞ് ഞാൻ ചേച്ചിയെ ഒന്ന് നോക്കി കള്ള ചിരി ചിരിച്ചു. ചേച്ചിയൊന്ന് നെറ്റി ചുളിച്ചു.
“അല്ലാ.. മിന്നു എിവിടെ?”
“അവള് അങ്കണവാടിയിൽ പോയി, ഇനി ഉച്ചയ്ക്കെ വരുള്ളൂ..”
“അതേലേ… ഹും…എന്നാ പിന്നെ ഞാൻ ഇറങ്ങട്ടെ… അവിടെ കുളം നന്നാക്കാൻ രാജേട്ടനും ബാബു ഏട്ടനും വന്നിട്ടുണ്ട്.”
“ഈ മഴയത്താണോ കുളം വൃത്തിയാക്കണേ!?” മോഹനേട്ടൻ ചോതിചു.
“എന്നോട് കൊറെ ആയി പറയുന്നു..അവരെ വിളിക്കാൻ, ഞാൻ ഇപ്പോഴും അതങ്ങ് മറന്ന് പോവും. ഇപ്പൊ ചമ്മി യൊക്കെ വലിച്ച് ഒന്ന് കുളിക്കാനുള്ള സൗകര്യം മാത്രേ ആകുന്നുള്ളൂ. അടുത്ത വേനലിന് ഫുൾ വട്ടിച്ചൊന്ന് ക്ലീൻ ആക്കണം.”
അത് കേട്ടതും രാധികേച്ചി, ” മിന്നു ആവുന്നത്തിൻ്റെ മുന്നേ അതികവും അവിടുന്നാ ഞാനും കുളിച്ചോണ്ടിരുന്നത്.. കുളത്തിലെ കുളി ഒരു പ്രത്യേക സുഖം തന്നയാണ്..”
“അത് ശരിയാ.. പക്ഷെ അങ്ങനെ പിന്നെ ആരും കുളിക്കാതത്കൊണ്ട് കുളം നശിച്ച് നശിച്ച് പോയി… മോഹനേട്ടാ.. ഇടയ്ക്കൊക്കെ അങ്ങോട്ട് കുളിക്കാൻ വാ..”