“എടാ വിച്ചു.. നീ ഇതെപ്പോ വന്നു??” ഞാൻ ഒന്ന് ഞെട്ടി, തല വെട്ടിച്ച് നോക്കിയപ്പോൾ മോഹനേട്ടൻ. ഞാൻ സ്ഥലകാല ബോധം വീണ്ടെടുത്തു.
“ഞാൻ ദേ ഇപ്പൊ വന്നെയുള്ളൂ മോഹനേട്ടാ..”
“ആണോ.. , ഞാൻ ചായ കുടിച്ച് ഇച്ചിരി നേരം കിടന്നപോഴാ നിൻ്റെ ശബ്ദം കേട്ടത്.” അതും പറഞ്ഞ് മോഹനേട്ടൻ കോലായിൽ ഇരുത്തിയിൽ ഇരുന്നു.
“ഇന്ന് ലീവാണോ മോഹനേട്ടാ?”
“ആടാ.. ഇപ്പൊ നമ്മടെ വർക്കിച്ചൻ്റെ സ്ഥിരം ഓട്ടമുണ്ട്, മിക്കതും ദൂരെ യാത്ര തന്നെയാണ്… കോയമ്പത്തൂർ, ശിവകാശി, പിന്നെ പൊള്ളാച്ചി അങ്ങനെ…
നീയെന്താ വന്നിട്ട് പുറത്ത് തന്നെ നിൽക്കണേ.. കേറിയിരിക്ക്.”
“അതിന് നിങൾ അവനോട് കേറിയിരിക്കാൻ പറഞ്ഞോ!?” ചേച്ചി ഇച്ചിരി കലിപ്പിൽ പറഞ്ഞു.
“അതൊന്നും കുഴപ്പില്ല മോഹനേട്ടാ.. എനിക്ക് പോയിട്ടൽപ്പം ധൃതിയുണ്ട്” അതും പറഞ്ഞ് ഞാൻ അരയിൽ നിന്നും കുപ്പിയുടെ പൊതിയെടുത്ത് ചേച്ചി കാണാതെ മോഹനേടൻ്റെ കയ്യിൽ കൊടുത്തു. മോഹനേട്ടൻ കുപ്പി താഴെ വെച്ച്,
“അല്ലാ.. ഇപ്പൊ അടുത്തെങ്ങാനും പോസ്റ്റിംഗ് കാണുമോ?”
“അറിയില്ല, സമയമെടുക്കും.. ”
“ഹും.. റാങ്ക് ലിസ്റ്റില് പേര് വരുക എന്നത് ചെറിയ കാര്യമല്ല..എന്തായാലും നന്നയെട മോനെ. പിന്നെ ഇതെത്രയായി?”
“അതൊന്നും വേണ്ട മോഹനേട്ടാ, എൻ്റെയൊരു സന്തോഷത്തിന് ചേട്ടനൊരു കുപ്പി കൊണ്ടത്തരണമെന്നുണ്ടായിരുന്നു.. അതുകൊണ്ട് ഇത് എൻ്റെ വക ചേട്ടന്.!”
അത് കേട്ടതും മോഹനേട്ടന് വല്ലാത്തൊരു സന്തോഷായി, “നിന്നെ ചെറുപ്പത്തിൽ ഞാൻ എത്ര എടുത്ത് നടന്നിടുള്ളതാ… അതിൻ്റെ സ്നേഹം നിനക്ക് ഇപ്പോഴും ഉണ്ടല്ലോ.. അത് മതി മോഹനേട്ടന്.