എനിക്ക് ആകെ മൊത്തം ടെൻഷൻ അയതോണ്ട്, ഒന്നും മിണ്ടാതെ ഞാൻ അങ്ങനെ നിന്നു.
“ജോലി ഏകദേശം ശരിയായ സ്ഥിതിക്ക് കെട്ടിക്കുന്നതിൽ തെറ്റില്ല!!” രാജേട്ടൻ എരിതീയിൽ എണ്ണയൊഴിക്കുന്നുണ്ടൊന്നൊരു സംശയം.
“ആദ്യം ഇവൻ്റെ പോസ്റ്റിംഗ് ഒക്കെ കഴിയട്ടെ..” അച്ഛൻ അതും പറഞ്ഞ് തിണ്ണയിൽ നിന്നും എഴുന്നേറ്റ് കുളത്തിൻ്റെ പടവുകൾ ഇടങ്ങി കാല് കഴുകൻ തുടങ്ങി.
മോഹനേട്ടൻ എന്തിനാ വിളിച്ചതെന്ന് അറിയാതെ എനിക്കൊരു മനസ്സമാധാനം ഇല്ലായിരുന്നു,
“മോഹനേട്ടൻ എന്തിനാ അച്ഛാ വിളിച്ചേ?”
“അത് പറഞ്ഞപ്പോഴാണ്… നീ കോട്ടമുക്കിൽ പോവുന്നുണ്ടോ?”
“എന്താ അച്ഛാ…?” അച്ഛൻ്റെ മട്ടും ഭാവവും കണ്ടിട് വലിയ സീനില്ലെന്നാ തോന്നുന്നേ..
“നീ പോയി സ്റ്റോർ റൂമിൽ നിന്ന് എംസി ൻ്റെ ഒരു ബ്രാണ്ടി എടുത്ത് മോഹനന് കൊണ്ടുപോയി കൊടുക്കണം.. 300rs അതികം വാങ്ങിക്കോ.”
അത് കെട്ടപ്പോഴാ എൻ്റെ ശ്വാസം നേരെ വീണത്, “ആയിക്കോട്ടെ അച്ഛാ..”
“എന്നാ ഞാൻ വീട്ടിലേക്ക് പോവുന്നാ..”
അച്ഛൻ മുഖം കഴുകി തോർത്ത് കൊണ്ട് തുടച്ച്, “ഞാൻ ആ പറഞ്ഞ സാധനം മാത്രേ എടുക്കാവു..കേട്ടല്ലോ..?”
ഞാൻ തലയാട്ടി വീട്ടിലേക്ക് നടന്നു. എനിക്ക് എന്തെന്നില്ലാത്ത സമാധാനവും സന്തോഷവും തോന്നി.. കുറച്ച് നേരത്തേക്ക് രാധികേച്ചിയുടെ മുഖം ഒന്ന് മങ്ങിയെങ്കിലും ഇപ്പൊ പഴയതിലും വെക്‌തത വരുന്നതായി എനിക്കനുഭവപ്പെട്ടു.
ഒരുകാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു, ഇനി എല്ലാ കാര്യങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യണം, ഇല്ലേൽ എല്ലാം അതോടെ തീരും..!!
എന്നാലും എന്തിനായിരിക്കും അവർ വഴക്കിട്ടത്.. ഞാൻ സ്വയം ആലോചിച്ചു. എന്തായാലും അവസരം കിട്ടിയാൽ രാധികേച്ചിയോട് തന്നെ ചോതിക്കാം..