“എനിക്ക് വരണം എന്നുണ്ട്, പക്ഷെ മോഹനേട്ടനോടു എന്ത് പറയും എന്ന ഞാൻ ആലോചിക്കണേ 🤔”
“അതിനൊക്കെ വഴിയുണ്ട്😎”
ഞാൻ കുറച്ചുനേരം ഒന്ന് ആലോചിച്ചശേഷം,
“അമ്മ നേരത്തെ ഷോബേച്ചിയോട് പറേണ കേട്ട്, കുടുംബശ്രീയുടെ കണക്ക് കൊടുക്കാൻ പഞ്ചായത്ത് ഓഫീസിൽ പോണം എന്നും, പിന്നെ എന്തോ ഫണ്ടിൻ്റെ പൈസാ ബാങ്കിൽ ഇടണം എന്നും. ചേച്ചി പയ്യെ അമ്മയെ വിളിച്ചിട്ട് നാളെ ഞാൻ ടൗണിൽ പോകുന്നുണ്ട് അതുകൊണ്ട് ഇതൊക്കെ ഞാൻ ചെയ്തോളം എന്ന് പറ.. അമ്മ അപ്രൂവ് അടിച്ചാൽ സംഗതി സെറ്റ്.”
“എടാ.. നീ ആള് കൊള്ളാമല്ലോ.. ഇവിടുന്ന് കിട്ടുന്നു ഈ ഐഡിയൊക്കെ😱😄”
“ഹും.. ഞാൻ ആരാ മോൻ..!! 😏” ഇതൊക്കെ എന്ത്.. ഇനീ എന്തൊക്കെ കാണാൻ കിടക്കുന്നു ഞാൻ മനസ്സിൽ വിചാരിച്ചു.
“എന്തായാലും കൊള്ളാം.. ഞാൻ രാവിലെ നിർമലേടത്തിയെ വിളിച്ച് നോക്കാം 👍”
“നോക്കിയാപോര.. സെറ്റ് ആക്കണം.”
“ഓകെ ഡീൽ 💪, അല്ല.. എല്ലാം ഓകെ അയാൽ നമ്മൾ എങ്ങനെ പോവും? ബൈക്കിൽ എങ്ങാനും എന്നെ ആ ദാഗത്ത് ആരേലും കണ്ടാൽ മോഹനേട്ടൻ അറിയും, പിന്നെ എല്ലാം അതോടെ തീരും.”
“അതിന് എൻ്റെ പൊന്നിനെ ആര് ബൈക്കിൽ കൊണ്ട് പോവുന്നു, നമ്മൾക്ക് കാറിൽ പോകാം! അല്ലേലും മഴയല്ലെ കാർ തന്നാ നല്ലത്.”
“എനിക്ക് ആലോചിക്കുമ്പോൾ പേടിയാവുന്നു.”
“എന്തിനാ പേടിക്കണേ, ഞാൻ നാളെ എന്തായാലും ടൗണിൽ പോകുന്നുണ്ട് അതുകൊണ്ട് എല്ലാവരോടും കര്യങ്ങൾ പറഞ്ഞ് എൻ്റെ കൂടെ തന്നെ വരണം, പിന്നെ ആര് കണ്ടാൽ എന്താ.? നമ്മൾ കാറിൽ ആയതുകൊണ്ട് ഇവിടം വിട്ടാൽ പിന്നെ ആർക്കും നമ്മളെ അത്ര വേഗം മനസ്സിലാവില്ല. അതുകൊണ്ട്, അതാലോചിച്ച് ടെൻഷൻ അടിക്കേണ്ട.”