“എടാ ഫോൺ switch off ആയിപ്പോയി 😜, ചാർജ് ചെയ്യാനാണേൽ കറൻ്റും ഇല്ല, അങ്ങനത്തെ മഴയായിരുന്നില്ലേ ഇന്നലെ രാത്രി.”
“ഞാൻ ഓർത്തു ഏട്ടൻ വന്ന് കാണുംന്ന്.”
“ഏയ്, ഏട്ടൻ ഇന്ന് രാവിലെയാണ് വന്നത്.”
“ഞാൻ എന്നിട്ട് രാവിലെ തന്നെ സൊസൈറ്റിയിൽ നിന്നും വരുമ്പോൾ ചേച്ചിയുടെ വീടിൻ്റെ അടുത്ത് വന്നിരുന്നു.. ”
“അതെയോ..? എന്നിട്ട് ഞാൻ കണ്ടില്ലല്ലോ നിന്നെ?”
“എവടെ എന്തോ ഒച്ചപ്പാട് കേട്ടപ്പോ ഞാൻ സ്ഥലം വിട്ടു, എന്തായിരുന്നു പ്രശ്നം?”
“അതെന്നും ഉള്ളതാടാ..അതൊന്നും പറയാൻ എനിക്ക് ഒട്ടും താൽപ്പര്യമില്ല.”
“എന്നാലും… എന്നോട് പറയാൻ പറ്റുന്നതാണെങ്കിൽ എന്നോട് പറ ചേച്ചി”
ചേച്ചിയുടെ മറുപടിയൊന്നും വരതയപ്പോൾ, “ഹലോ..വീണ്ടും മുങ്ങിയോ?”
“ഹും..” ചേച്ചിയൊന്നു മൂളി
“എന്നോട് പറയാൻ ബുദ്ധിമുട്ടണേൽ പറയണ്ടട്ടോ”
“അതുകൊണ്ടല്ലടാ , അതൊക്കെ ആലോചിക്കുമ്പോ തന്നെ എനിക്ക് വല്ലാത്ത പോലെയാ..😟”
“എൻ്റെ മുത്തിനെ ഇത്രേം വേദനിപ്പിക്കുന്ന കാര്യം എന്താ? ധൈര്യമായിട്ട് പറഞ്ഞോ.”
“അത് പിന്നെ….. മോഹനേട്ടൻ എന്നും ഓട്ടം ആയിട്ട് പുറത്ത് തന്നെയായിരിക്കും.. വല്ലപ്പോഴും മാത്രമാണ് വീട്ടിലേക്ക് വരണത്. വീട്ടിൽ വന്നാൽ ഒന്നുകിൽ ഇതേപോലെ ക്ഷീണം ആണെന്നും പറഞ്ഞ് ഇവിടെ കിടക്കും, അല്ലേൽ ഇതേപോലെ കുപ്പി വാങ്ങിക്കൊണ്ട് വന്ന് അടിച്ച് ഇതേപോലെ കിടക്കും. ഞാനും മോളും ഇവിടെയുണ്ടെന്ന ഒരു ചിന്തപോലും അങ്ങേർക്കില്ല.😠”
“വിച്ചു.. നിനക്കറിയോ.. മിന്നു ആയതിൽ പിന്നെ മോഹനേട്ടൻ എന്നെ ഇന്നേവരെ പുറത്ത് കൊണ്ടുപോയിട്ടില്ല.. പോട്ടെ എന്തിന് പറയുന്നു എൻ്റെ കൂടെയിരുന്ന് ഒന്ന് സ്നേഹത്തോടെ സംസരിച്ചിട്ട് ഏകദേശം നാല് വർഷായി.😥 ഞാനൊരു സ്ത്രീയല്ലേ, എനിക്ക് എന്തൊക്കെ ആഗ്രഹങ്ങൾ ഉണ്ടാവും.😥”