“ഞാൻ ഒന്ന് അമ്മയോട് ചോതിക്കട്ടെ..”
ഞാൻ അകത്തേക്ക് നടന്ന്, ” അമ്മേ.. അച്ഛനെവിടെ പോയി..?”
അമ്മ അടുക്കളയിൽ ചായയുടെ പണിയിലാണ്, “എടാ.. കുളം വൃത്തിയാക്കാൻ വന്നിട്ടുണ്ട്.. അച്ഛൻ അവിടെ ഉണ്ടാവും ചെലപ്പോ..”
പടച്ചോനെ.. ഇപ്പൊ അവിടെ പോയാ അച്ഛൻ്റെ വകയും കിട്ടും… കൊറെ ആയി പറയുന്നു കുളം വൃത്തിയാക്കാൻ രാജേട്ടനെ കൂട്ടി വരാൻ. പക്ഷെ ഇപ്പൊ അതിനേക്കാൾ വല്ല്യ പ്രശ്നം ഉണ്ടാവാൻ സാധ്യതയുള്ളത് കൊണ്ട് ഞാനത് അത്ര കാര്യമാക്കിയില്ല.
ഞാൻ വീണ്ടും മൊബൈൽ ചെവിയിൽ വെച്ച്, “മോഹനേട്ടാ.. അച്ഛൻ കുളത്തിൻ്റെ അടുത്താന്നു തോനുന്ന്.. എന്തായിരുന്നു കാര്യം? ഞാൻ പറഞ്ഞേക്കാം?”
ഇച്ചിരി ഗൗരവത്തിൽ, “അത് സാരമില്ല, നീയൊന്നു പോയി അച്ഛന് ഫോൺ കൊടുക്ക്..”
ദൈവമേ… അങ്ങനെ എൻ്റെ കാര്യത്തിൽ ഒരു തീരുമാനമായ മട്ടുണ്ട്.. എനിക്കാകെ ഒരു പരവേശം പോലെ ആവാൻ തുടങ്ങി.. ഞാൻ ഞങ്ങളുടെ പടിഞ്ഞാറുള്ള കുളത്തിൻ്റെ അടുത്തേക്ക് നീങ്ങി.. ടെൻഷൻ കാരണം കാലുകൾക്ക് വല്ലാത്തൊരു ഭാരം എനിക്കനുഭവപ്പെട്ടു, നടന്നിട്ടും നടന്നിട്ടും അവിടെ എത്തുന്നില്ല..
രാജേട്ടൻ്റെയും ബാബു എട്ടൻ്റെയും ശബ്ദം കേൾക്കുന്നുണ്ട്.. അമ്മയുടെ കുടുംബശ്രീയിലെ ശോഭേച്ചിയുടെ ഭർത്താവാണ് രാജേട്ടൻ, പിന്നെ നളിനിയേച്ചിയുടെ ഭർത്താവാണ് ബാബുവേട്ടൻ.
പടിപ്പുര കടന്ന് അകത്ത് കയറിയപ്പോൾ അച്ഛൻ പടിപ്പുരയുടെ തിണ്ണയിൽ ഇരിപ്പുണ്ട്.. രാജേട്ടനും ബാബു ഏട്ടനും കുളത്തിലെ ചമ്മിയും ചേറും വലിച്ച് മാറ്റുന്ന തിരക്കിലാണ്.
എന്നെ കണ്ടപാടെ രാജേട്ടൻ, “എടാ… വിച്ചു..”