സമയം 9മണി ആയതേയുള്ളൂ, സന്തോഷം കാരണം ഉറക്കം വന്നില്ല, അപ്പോഴാണ് രാധികേച്ചിക്ക് ഒന്ന് മെസ്സേജ് അയച്ചാലോന്ന് ആലോചിച്ചത്.. മൊബൈൽ എടുത്ത് കയ്യിൽ പിടിച്ചു,
അല്ലെങ്കിൽ വേണ്ട..ഇന്ന് അവിടെ മോഹനേട്ടൻ ഉള്ളത് കൊണ്ട് വെറുതെ ആവശ്യമില്ലാത്ത പ്രശനങ്ങൾ വിളിച്ച് വരുതണ്ടെന്ന് വിചാരിച്ചു.
കുറച്ച് സമയം ഫോണിൽ റീൽസ് ഒക്കെ കണ്ട് അങ്ങനെ ഇരുന്നപ്പോൾ ഒരു വാട്ട്സ്ആപ്പ് മെസ്സേജ് നോട്ടിഫിക്കേഷൻ വന്നു, തുറന്ന് നോക്കിയപ്പോൾ,
“ഹലോ… ഗന്ധർവൻ ഉറങ്ങിയോ!!?”🙋♀
പെട്ടന്ന് ആ മെസ്സേജ് കണ്ടപ്പോ എൻ്റെ കാലിൻ്റെ അടിയിൽ നിന്നും ഒരു തരിപ്പ് കേറി മിന്നൽ വേഗത്തിൽ അത് തലയുടെ ഉച്ചിയിലെത്തി!
പെട്ടന്ന് തന്നെ വാട്ട്സ്ആപ്പ് ഓൺ ആക്കി,
“ഇതാണ് മോളെ മനപ്പോരുത്തം…😍😍😍. ഫോൺ എടുത്ത് മെസ്സേജ് അയച്ചാലൊന്ന് ആലോചിച്ച് ഇരിക്കുകയായിരുന്നു.” വല്ലാത്തൊരു എക്സൈറ്റ്മെൻ്റോടെ ഞാൻ മെസ്സേജ് അയച്ചു.
“എന്നിട്ടെന്തേ അയകഞ്ഞേ..?”
“പിന്നെയാണ് ഓർത്തത്, മോഹനേട്ടൻ അവിടെ ഉണ്ടല്ലൊന്ന് 😜”
“അപ്പോ സാറിന് പേടിയൊക്കെയുണ്ടല്ലേ..!!!?”
“പിന്നില്ലാണ്ട്..!! വെറുതെ എന്തിനാ ആവിഷ്യമില്ലത്ത പുലിവാല് പിടിക്കണേ! അതാ ഇങ്ങനെ എന്ത് ചെയ്യണമെന്നറിയാതെ ഫോണും പിടിച്ച് ഇരിക്കുകയായിരുന്നു.”
“ഇങ്ങനൊരു പേടിക്കോടലൻ 😂😂😂😂”
“അപ്പോ മോഹനേട്ടൻ അവിടെയില്ലേ..? പോയാ?”
“പോയിട്ടില്ല, ഇവിടെ ഉണ്ട്, കൊടുക്കണോ?”
ചേച്ചി ഇത് എന്ത് ഭാവിച്ചാണെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല,
” എന്നിട്ടാണോ എനിക്ക് മെസ്സേജ് അയക്കണേ..?🙄”