അത് കേട്ടപ്പോൾ എൻ്റെ ഉള്ളിൽ വല്ലാത്ത സന്തോഷം തോന്നിയെങ്കിലും പുറത്ത് കാണിച്ചില്ല.. അങ്ങനെ എല്ലാം പറഞ്ഞ് ഡീലാക്കി, അപ്പോഴേക്കും ഞങൾ വീട്ടിൽ എത്തി. ആദ്യം ഓമനേച്ചിയെ ഇറക്കി,
“അപ്പോ നാളെ കാണാം ഓമനേച്ചി” ഞാൻ വളരെ സന്തോഷത്തോടെ ചേച്ചിയുടെ മുഖത്ത് നോക്കി പറഞ്ഞു.
“ശരി..” ഓമനേച്ചി വളരെ സ്നേഹത്തോടെ എന്നെ നോക്കി ചിരിച്ചുകൊണ്ട് കാറിൽ നിന്നും ഇറങ്ങി.
“എന്നാ സൂക്ഷിച്ച് പൊയ്ക്കോ മോളെ..” അമ്മ സ്നേഹത്തോടെ പറഞ്ഞു.
അങ്ങനെ ഞങ്ങളുടെ കാർ പയ്യെ നീങ്ങി അകലുന്നതും നോക്കി ഓമനേച്ചി അവിടെ തന്നെ നിന്നു..
അപ്പൊൾ എനിക്ക് ഓമനേച്ചിയോട് ഒരേ സമയം സഹതാപവും ആദരവും തോന്നി, എതെന്നിലെ പ്രണയത്തിൻ്റെ തീവ്രത വർദ്ധിച്ചു.!
അങ്ങനെ ഞാനും അമ്മയും വീട്ടിൽ എത്തി, അമ്മ കിടക്കാനായി പോയി. വൈകുന്നേരം ആയതൊണ്ട് ഞാനും ഇങ്ങോട്ടും പോയില്ല, നല്ല മഴയും വരുന്നുണ്ട്. ഞാനൊരു കട്ടൻ ചായ ഇട്ട് മുകളിലെ ചാരുപടിയിൽ ഇരുന്ന് സന്ധ്യസമയത്തെ മഴയും തണുപ്പും ആസ്വദിച്ച് കട്ടൻ കുടിച്ചു.
ഇനിയെന്നും എനിക്കെൻ്റെ ഓമനേച്ചിയെ തൊട്ടടുത്ത് കാണാമല്ലോ എന്നാലോചിക്കുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത സന്തോഷവും ആവേശവും തോന്നി.
അങ്ങനെ ഓരോന്ന് ഇരുന്ന് ആലോചിച്ചപ്പോഴാണ് കോച്ചിംഗ് സെൻ്ററിലെ ഷിബിൻ വിളിച്ചത്, നാളെ എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ച് ഓഫീസ് വരെ പോണം എന്നും പറഞ്ഞിട്ട്..അങ്ങനെ അവനോട് കുറച്ച് സമയം സംസാരിച്ച് സമയം പോയതറിഞ്ഞില്ല..
അമ്മയ്ക്ക് കാലിന് വയ്യാതത്തുകൊണ്ട് അച്ഛൻ ഫുഡ് വങ്ങിച്ചോണ്ടാ വന്നത്.. ഞങൾ ഒരുമിച്ചിരുന്ന് അത് കഴിക്കുകയായിരുന്നു.. അപ്പോൾ അമ്മ ഓമനേച്ചി വരുന്ന കാര്യത്തെപ്പറ്റി അച്ഛനോട് പറഞ്ഞു, അച്ഛന് പ്രത്യേകിച്ച് എതിർപ്പൊന്നും ഇല്ലാരുന്നു…. അങ്ങനെ എല്ലാം കൊണ്ടും എനിക്ക് ശുക്ര ദശ തന്നെ!!
ഭക്ഷണവും കഴിച്ച് ഒരു പ്രത്യേക ഫീലിൽ ഞാൻ കിടക്കാൻ പോയി..