“അമ്മേ… അമ്മയുടെ സ്ഥാനവും അതികരവും കയിക്കലാക്കിയ മട്ടുണ്ടല്ലോ…!!!” ഞാൻ അമ്മയെ കളിയാക്കി.
“അതിനെന്താ.. അവളെന്നെ അമ്മേന്നു വിളിക്കുന്നില്ലെന്നെയുള്ളു.. എനിക്കവൾ സ്വന്തം മോള് തന്നയാ..” അമ്മ വത്സല്ല്യതോടെ പറഞ്ഞു.
“ഫ്രീ ആയിട്ട് ഒരമ്മയെ കിട്ടിയാ സ്ഥിതിക്ക് ഓമനേച്ചിക്ക് അമ്മേന്ന് വിളിച്ചൂടെ…” ഞാൻ കാര്യമായി ഒരു ചെറുതമാശ പറഞ്ഞു, എന്നിട്ട് പയ്യെ കണ്ണാടിയിലൂടെ ഓമനേച്ചിയേ നോക്കി. ആ പാവത്തിൻ്റെ മുഖം കണ്ടപ്പോൾ എനിക്ക് വല്ലാതെ സങ്കടായി, കണ്ണുകൾ കലങ്ങി മുഖമാകെ വാടി മനസ്സ് വേദനിച്ച്, തനിക്ക് അമ്മേന്ന് വിളിക്കാൻ ഒരാളില്ലാത്ത സങ്കടം ആ മുഖത്ത് വെക്‌തമായി കാണാമായിരുന്നു. അതെന്നെ വല്ലാതെ വേദനപ്പെടുത്തി.. ഒരു തരി സ്നേഹത്തിനും ലാളനയിക്കും വേണ്ടി കൊതിക്കുന്ന ഒരു പാവം സ്ത്രീ. അത് എന്നിൽ, ഓമനേച്ചിയോടുള്ള സ്നേഹം 100 മടങ്ങ് ഇരട്ടിയാക്കി.
ഓമനേച്ചി കണ്ണുകൾ തുടച്ച് പുറത്തേക്ക് നോക്കിയിരുന്നു.
“കര്യങ്ങൾക്കോക്കെ ഒരു തീരുമാനമായി സ്ഥിതിക്ക്.. ഇന്നെന്താ ഓമനേച്ചി സ്പെഷ്യൽ..??” അതുവരെയുണ്ടായിരുന്ന മൂകതയിക്ക് വിരാമമിട്ട് കൊണ്ട് ഞാൻ പറഞ്ഞു.
“എടാ വിച്ചു.. നീ അവളെ ബുദ്ധിമുട്ടിച്ചാ എൻ്റെ കയ്യിൽനിന്നു വാങ്ങുവേ, അവൾക് വരാൻ പട്ടുമ്പോൾ മാത്രം വന്നാമതി, അതുവരെ ഞാൻ എങ്ങനേലും നോക്കിക്കോളാം” അമ്മ എനിക്കൊരു താക്കീത് തന്നു.
“അയ്യോ.. ഞാൻ എപ്പോൾ വേണമെങ്കിലും വരാൻ തയ്യാറാണ് കേട്ടോ..!” ചേച്ചി വല്ലാത്ത ആഗ്രഹത്തോടെ പറഞ്ഞു.
“ഇന്നെന്തയാലും വേണ്ട.. പറ്റുമെങ്കിൽ നാളമുതലിങ്ങ് പോരെ.. പിന്നെ എന്ത് സഹായത്തിനും വിച്ചു ഉണ്ടാവും.”