“ഏടത്തിയല്ലേ ഇപ്പൊ പറഞ്ഞത് ഞാൻ മോളെ പോലെയാണെന്ന്, എന്നാല് ഞാൻ ആ അതികാരത്തിൽ പറയുവാന്ന് കൂട്ടിക്കോ.. ഞാൻ നാളെ മുതൽ അവിടുത്തെ ഒരു അങ്കമായിരിക്കും.”
ഓമനേച്ചി വളരെ സന്തോഷത്തോടെ പറഞ്ഞു.. എനിക്കാണേൽ മനസ്സിൽ -മോന്നെ…മനസ്സിൽ ലഡ്ഡു പൊട്ടിയ- അവസ്ഥയായിരുന്നു.!
“അത് ശരിയാവില്ല മോളെ.. കുമാരന് അതൊന്നും ഇഷ്ടമായില്ല..” അമ്മ നിരാശയോടെ പറഞ്ഞു.
“വീടിലെ കാര്യങ്ങളൊക്കെ ഏടത്തിക്ക് അറിയാവുന്നതല്ലേ.. ഇവിടെ വരുമ്പോഴാണ് എനിക്ക് ഇച്ചിരിയെങ്കിലൂം സന്തോഷവും സ്വസ്ഥതയും കിട്ടുന്നത്… പിന്നെ കുമാരേട്ടന് നിങ്ങളെയൊക്കെ വല്ല്യ കാര്യമാണ് അങ്ങേർക്ക് എതിർപ്പൊന്നും കാണില്ല”
“എന്നാലും…”
“ഒരെന്നാലും ഇല്ല… അല്ലടാ വിച്ചു, ഞാൻ പറഞ്ഞതല്ലേ ശരി..?”
പെട്ടന്ന് ഞാനാകെ തപ്പി തടഞ്ഞ്.. ജബ ജബ ആയിപ്പോയി..
“പിന്നെ.. അതാ.. അങ്ങനെയാ ശരി..”
“നീ ഇത് എന്തൊക്കെയാ പറയണേ..” അമ്മ അലോസലപെട്ട് ചോതിച്ചു. ചേച്ചിക്കാണേൽ ചിരി നിർത്താനും പറ്റാണ്ടായി..!!
“ചേച്ചി പറഞ്ഞതാ ശരിയെന്ന് പറയാൻ വന്നതാ..അപ്പോഴേക്കും നാവുളുക്കി.!”
അപ്പോഴേക്കും എല്ലാവരും ചിരി തുടങ്ങി..
“ഹും… നീ ഇങ്ങനൊക്കെ പറഞ്ഞാ പിന്നെ ഞാൻ എന്താ ഓമനേ പറയാ..”
അമ്മയുടെ തീരുമാനം കേട്ടപ്പോ എനിക്കെന്തെന്നില്ലാത്ത സന്തോഷം തോന്നി..
“എന്നാ ഇനി മുതൽ പാല് വൈകിട്ട് മാത്രം കറന്നാൽ മതി.. എല്ലാം കൂടി നിനക്ക് ഒറ്റയ്ക്ക് ആവില്ല…കേട്ടോ..”
“അതൊക്കെ ഇനി വേണ്ടപോലെ ഞാൻ കൈകാര്യം ചെയ്തോളാം ഏടത്തി” ഓമനേച്ചി അധികാരത്തിൽ പറഞ്ഞു.