പെട്ടന്ന് അമ്മ എന്തോ ഓർത്തപോലെ ,
“അയ്യോ … നാളെ കുടുംബശ്രീയുടെ കണക്കും പൈസയും കൊടുക്കാൻ പോവണമായിരുന്നല്ലോ..”
“മിണ്ടാണ്ടിരുന്നോണം.. ഒരു കുടുംബശ്രീ !!!! മര്യാദയ്ക് പോയി റെസ്റ്റെടുത്തോ , ഞാൻ പറഞ്ഞില്ലാന്നു വേണ്ടാ ” ഞാൻ കുറച് കർശനമായി തന്നെ പറഞ്ഞു.
“എന്നാ പിന്നെ ശോഭയെ വിളിച്ചു പറയാം ” ‘അമ്മ അതും പറഞ് പയ്യെ തടി തപ്പി .
“അഹ് … അങ്ങനെ എന്തെങ്കിലും ചെയ് ”
അങ്ങനെ ഇച്ചിരി ദൂരം മുന്നോട്ട് പോയപ്പോൾ എനിക്ക് വല്ലാത്തൊരു സന്തോഷം തരുന്ന കാഴ്ചയായിരുന്നു.
“അമ്മേ.. ഓമനേച്ചിയല്ലേ അത്..?” ആവേശത്തിൽ ഞാൻ അമ്മയോട് പറഞ്ഞു
“എവടെ.. ?”
“ദേ.. നടന്ന് പോവുന്നു..”
ഒരു വെള്ളയിൽ പുള്ളികൾ ഉള്ള ഹാഫ് സാരീ ആയിരുന്നു ഓമനേച്ചിയുടെ വേഷം, കയ്യിൽ ഒരു കുടയും ഒരു സഞ്ചിയും.
ഞാൻ വണ്ടി ചേച്ചിയുടെ അടുത്തായി നിർത്തി..
“അല്ലാ..മഹിളാമണി എങ്ങോട്ടാ…!!??” ഞാൻ ചിരിച്ചുകൊണ്ട് ഓമനേച്ചിയോട് .
ചേച്ചി ഞങ്ങളെ കണ്ടതും മുഖത്ത് സുന്ദരമായൊരു ചിരിപടർന്നു..
“ഇതാരൊക്കെയാ…?? ഇവിടെ പോയതാ രണ്ടാളും കൂടി..?”
“മോള് വീട്ടിലേക്കാണോ?”
“അഹ് ഏടത്തി.. കുറച്ച് സാധനങ്ങൾ വാങ്ങാൻ പോയതായിരുന്നു..”
“അതെയോ.. ഞങ്ങളും വീട്ടിലേക്കാണ്.. കേറിക്കോ..” അമ്മ വത്സല്ല്യത്തോടെ ഓമനേച്ചി യെ ക്ഷണിച്ചു.. അത് കേട്ടതും ചേച്ചി എൻ്റെ മുഖത്തേക്കൊന്ന് നോക്കി.. വാ കേറ് എന്ന് ഞാൻ തല കൊണ്ട് ആംഗ്യം കാണിച്ചു.. ചേച്ചി കാറിൻ്റെ പുറകിലെ സീറ്റിൽ കയറി.
ഞാൻ അപ്പൊൾ തന്നെ കാറിൻ്റെ അകത്തുള്ള കണ്ണാടി തിരിച്ച് ഓമനേച്ചിയെ കാണും വിധം സെറ്റ് ആക്കി.. എന്നിട്ട് ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.. ചേച്ചി പുറത്തേക്ക് പോകാൻ ഇറങ്ങിയതുകൊണ്ടാണെന്നു തോന്നുന്നു അണിഞ്ഞൊരുങ്ങി സുന്ദരികുട്ടിയായിട്ടുണ്ട്.
അപ്പൊൾ ചേച്ചിക്ക് എന്നെയും കാണാമായിരുന്നു..
ഞാൻ ചേച്ചിയെ നോക്കിയൊന്ന് ചിരിച്ച്..എപ്പോൾ ചേച്ചി പുരികം ചുളിച്ച് എന്നെ നോക്കിയൊരു കള്ളച്ചിരി പാസാക്കി.