“”എടാ പുല്ലേ …… ഞാൻ അറിഞ്ഞോ നീ കുപ്പിയും കൊണ്ടാണ് കേറിയതെന്ന്. എന്റെ മോൻ കൂടുതല് ഒലിപ്പിക്കാതെ ഉണ്ടങ്കിൽ എനിക്കുംകൂടി താ ജാസ്‍മി വരുന്നതിനു മുൻപ്..
“””മ്മ്മ്മ്മ് ………… “”
മനു മൂളികൊണ്ടു സാധനം അവളുടെ അവളുടെ കൈയിലേക്ക് കൊടുത്തു. വർഷ അതുവാങ്ങി മടമട രണ്ടുകവിളുകുടിച്ചു കൊണ്ട് മുഖമൊന്നു ചുളുക്കി.
“”എന്റമ്മേ ………… കട്ടിപൊലിയാടാ ഇത്..””
“”അഹ് ഇച്ചിരി കട്ടിയുണ്ടെടി വർഷേ…
പിന്നെ, ജാസ്മി എന്റെഅടുത്താണ് കിടക്കുന്നത് കെട്ടോ….””
“”അതെനിക്ക് നല്ലപോലെ അറിയില്ലേടാ …..
ഇന്നലെ രണ്ടുപേരുംകൂടി രാത്രി ഇടനാഴിയിൽ കിടന്നു പിടിയുംവലിയുമൊക്കെ നടത്തിയത് ഞാൻ കണ്ടിരുന്നു.””
“”എടി അത് അവള് വിളിച്ചുകൊണ്ടു പോയതാണ്…’””
“”ഓഹോ ……… അല്ലാതെ രണ്ടുപേരും കൂടി പ്ലാൻ ചെയ്തു പോയതല്ല അല്ലെ…
പിന്നെ, രണ്ടുപേരുംകൂടി എന്തേലുമൊക്കെ കാണിച്ചോ… എന്നെ ശല്യം ചെയ്യാതിരുന്നാൽ മതി..””
വർഷ ചിരിച്ചുകൊണ്ട് സൈഡിലേക്കൊതുങ്ങി ബെഡ്ഷീറ്റ് കാലിലേക്ക് വലിച്ചിടുമ്പോൾ ജാസ്‍മി ഉള്ളിലേക്ക് കയറിയിരുന്നു.
“”എന്താണ് രണ്ടുപേരും കൂടി ഒരു സംസാരം..?? “”
“”ഒന്നുമില്ലെടി …………
ഞങ്ങള് നാളത്തെ കാര്യങ്ങൾ പറയുകയായിരുന്നു..””
“”പറഞ്ഞപോലെ നാളെ ആ ഇറക്കമിറങ്ങി മല കയറേണ്ടയോ…
ഓർത്തിട്ടു തന്നെ പേടിയാവുന്നു..””
“”നീ പേടിക്കണ്ടാടി ജാസ്‍മി…
നിന്നെ ഞാൻ തോളിൽ കയറ്റി കൊണ്ടുപോകില്ലേ….””
“”ഉറങ്ങാൻ നേരത്തെങ്കിലും നിന്റെ തള്ളോന്നു നിർത്തികൂടെടാ മനു..””
“”ഹ്മ്മ്മ് ………
അല്ലങ്കിലും നിനക്കൊക്കെ അങ്ങനെ പലതും തോന്നും…””
ജാസ്മിയുടെ അടുത്തേക്ക് ചേർന്നുകിടന്ന മനു കൈയ്യെടുത്തു അവളുടെ വയറിനു മുകളിൽ കൂടിയിട്ടുകൊണ്ട് ഫോണിൽ എടുത്ത ഫോട്ടോകൾ കാണുകയായിരുന്നു..
വർഷ ആണെങ്കിൽ പുതപ്പും തലവഴി ഇട്ടുകൊണ്ട് ഒരു മൂലക്കൊട്ടു ചുരുണ്ടിരുന്നു……