“”എടി ഇറങ്ങിവാടി …………””
“”ഒന്നുപോയെടി കണ്ടിട്ട് തന്നെ പേടിയാവുന്നു എനിക്ക്….’”
“”ഹ്മ്മ്മ് പേടിക്കണ്ടാടി നയനെ…
ഞാൻ കൂടെയില്ലേ.. “” അവളുടെ വേഷവും ഇടുപ്പിൽ കൈകുത്തിയുള്ള നിൽപ്പും കണ്ടുകൊണ്ടു മനുവോന്നറിഞ്ഞു.
“”നീ ഉള്ളതാണ് എനിക്ക് പേടി….””
നയന കണ്ണുരുട്ടിക്കൊണ്ടു വെള്ളത്തിൽ കാലൊന്നു മുക്കിയിട്ടു വീണ്ടും കരയ്ക്കോട്ടു കയറി..
“”എടാ മനു …………
അവളുടെ കൈയ്യിൽ പിടിച്ചൊന്നു ഇറക്കടാ..
ആദ്യമായിട്ടാ പാവം കുളത്തിലൊക്കെ ഇറങ്ങുന്നത്..””
“”അങ്ങനെയാണോ ???
കരയിലേക്ക് കയറിയ മനു അവൾക്കു നേരെ കൈനീട്ടിയതും നയന അവന്റെ കൈയ്യിൽ പിടിച്ചുകൊണ്ടു വെള്ളത്തിലേക്കിറങ്ങി. നെഞ്ചോളം വെള്ളത്തിൽ പേടിയോടെ നിൽക്കുമ്പോൾ മനുവിന്റെ കൈവിടാൻ ഒരുക്കമല്ലായിരുന്നു അവൾ…
“”എടാ പോകല്ലേടാ മനു…
എനിക്ക് നല്ലപോലെ പേടിയാകുന്നുണ്ട്.””
“” നിന്നെ പിടിച്ചു വെള്ളത്തിൽ മുക്കാൻ പോകുവാണ്. മുകളിൽ നിന്നപ്പോൾ നീ എന്താ പറഞ്ഞത് ഞാൻ ഉള്ളതുകൊണ്ടാണ് പേടിയെന്നു അല്ലെ… “” മനു പറഞ്ഞു ചിരിച്ചുകൊണ്ട് അവളുടെ ദേഹത്തേക്ക് വെള്ളം തെറിപ്പിച്ചു.
“”എന്റ്മ്മച്ചി …………
എനിക്ക് പേടിയാവുന്നു നല്ലപോലെ..””
“”കിടന്നു മോങ്ങാതടി….
ഒരു കാര്യം ചെയ്യടി നയനെ നീ പോയി കരയിൽ തന്നെ ഇരുന്നോ ഞങ്ങള് കുളിച്ചിട്ടു വരാം..””
“”അപ്പോൾ ഞാനോ…..
എടാ ഞാൻ നിന്റെ കയ്യിലും പിടിച്ചുകൊണ്ടു നിൽകുവാ..””
“”അപ്പോൾ എനിക്ക് കുളിക്കണ്ടായോ..??””
കാലു മണ്ണിൽ ഉറപ്പിച്ചു നിൽക്ക് അപ്പോൾ പേടിയൊക്കെ അങ്ങ് മാറും….””